ഓ​ണ​ത്തി​നു പൂ​വ് വാ​ങ്ങാ​ൻ തോ​വാ​ള​യി​ലേ​ക്കി​ല്ല; കാ​ട്ടാ​ക്ക​ട​യി​ൽ പു​ഷ്പ കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി
Sunday, June 19, 2022 11:45 PM IST
കാ​ട്ടാ​ക്ക​ട: ഓ​ണ​ത്തി​ന് പൂ​വ് വാ​ങ്ങാ​ൻ കാ​ട്ടാ​ക്ക​ട​ക്കാ​ർ ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ തോ​വാ​ള​യി​ലേ​ക്ക് പോ​കി​ല്ല. ഓ​ണ​ത്തി​ന് അ​ത്ത​പൂ​ക്ക​ള​മൊ​രു​ക്കാ​ൻ മ​ണ്ഡ​ല​ത്തി​ൽ​ത്ത​ന്നെ പു​ഷ്പ കൃ​ഷി ആ​രം​ഭി​ച്ചു. കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ലെ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും പു​ഷ്പ കൃ​ഷി ന​ട​ത്താ​നാ​ണ് ല​ക്ഷ്യ​മിടുന്ന​ത്. ഇ​തി​ന്‍റെ ആ​ദ്യ ഘ​ട്ട​മെ​ന്ന നി​ല​യി​ൽ മ​ല​യി​ൻ​കീ​ഴ് ഗ​വ. സ​യ​ൻ​സ് ആ​ൻ​ഡ് ആ​ർ​ട്സ് കോ​ളജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ കാ​മ്പ​സി​ൽ പു​ഷ്പ കൃ​ഷി​ക്ക് തു​ട​ക്കം കു​റി​ച്ചു.
മ​ണ്ഡ​ല​ത്തി​ലെ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ന​ട​ത്തു​ന്ന പു​ഷ്പ കൃ​ഷി പ​ദ്ധ​തി​യി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 8.5 ഹെ​ക്ട​റി​ൽ കൃ​ഷി ചെ​യ്യു​ന്ന​തി​ന് സ്ഥ​ല​വും ക​ർ​ഷ​ക​രെ​യും ക​ണ്ടെ​ത്തും. 25 സെ​ന്‍റ് മു​ത​ൽ ഒ​ന്ന​ര​യേ​ക്ക​ർ വ​രെ​യു​ള്ള വി​വി​ധ യൂ​ണി​റ്റു​ക​ളി​ലാ​യി​ട്ടാ​ണ് കൃ​ഷി ആ​രം​ഭി​ക്കു​ക. ഓ​രോ പ്ര​ദേ​ശ​ത്തി​നും അ​നു​യോ​ജ്യ​മാ​യ ഇ​ന​ങ്ങ​ൾ കൃ​ഷി ഓ​ഫീ​സ​ർ​മാ​ർ ക​ണ്ടെ​ത്തി അ​തി​ന്‍റെ വി​ത്തു​ക​ൾ ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കും. തു​ട​ർ​ന്നു​ള്ള ചെ​ടി​ക​ളു​ടെ പ​രി​ച​ര​ണ​ത്തി​നും ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക സ​ഹാ​യ​വും കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പാ​ക്കും. തു​ട​ർ​ന്ന് പൂ​ക്ക​ൾ ശേ​ഖ​രി​ച്ച് മ​ണ്ഡ​ല​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന വി​പ​ണി​യി​ലൂ​ടെ കു​റ​ഞ്ഞ നി​ര​ക്കി​ൽ ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കാ​നാ​ണ് പ​രി​പാ​ടി.
കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളും സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ളും സ്കൂ​ൾ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും പുഷ്പ കൃ​ഷി​യു​ടെ ഭാ​ഗ​മാ​കും. "ന​മ്മു​ടെ ഓ​ണം ന​മ്മു​ടെ പൂ​ക്ക​ൾ' എ​ന്ന ജ​ന​കീ​യ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി പ​ര​മാ​വ​ധി വീ​ടു​ക​ളി​ലും ഇ​തി​ന്‍റെ സ​ന്ദേ​ശം എ​ത്തി​ച്ചു എ​ല്ലാ​വ​രെ​യും പ​ങ്കാ​ളി​ക​ളാ​ക്കാ​നും ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്. അ​തി​നു​ള്ള പ്രാ​ഥ​മി​ക പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തെ​ന്നും വീ​ട്ട​മ്മ​മാ​ർ​ക്കും ക​ർ​ഷ​ക​ർ​ക്കും ഓ​ണ​ക്കാ​ല​ത്ത് പു​ഷ്പ കൃ​ഷി​യി​ലൂ​ടെ മി​ക​ച്ച വ​രു​മാ​നം നേ​ടാ​ൻ ക​ഴി​യു​മെ​ന്നും ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എ പ​റ​ഞ്ഞു.