ബൈ​ക്കി​ടി​ച്ച് സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു
Monday, June 20, 2022 1:47 AM IST
നേ​മം: അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്കി​ടി​ച്ച് സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. വി​ള​വൂ​ര്‍​ക്ക​ല്‍ പെ​രു​കാ​വ് തു​റ​വൂ​ര്‍ തു​ണ്ടു​വി​ള വീ​ട്ടി​ല്‍ ഗ്ലാ​ഡി​സ്റ്റ​ണ്‍ (48) ആ​ണ് മ​രി​ച്ച​ത്. സ്കൂ​ട്ട​റി​ന് പു​റ​കി​ലി​രു​ന്ന ഭാ​ര്യ ബീ​ന റാ​ണി​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ണ്ട്. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടു​കൂ​ടി പാ​പ്പ​നം​കോ​ട് മ​ല​യി​ന്‍​കീ​ഴ് റോ​ഡി​ല്‍ പൂ​ഴി​ക്കു​ന്ന് പ്ലാ​ങ്കാ​ല​മു​ക്കി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. ബ​ന്ധു​വി​ന്‍റെ വി​വാ​ഹ പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് എ​തി​രെ വ​ന്ന ബൈ​ക്ക് സ്കൂ​ട്ട​റി​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡ​രി​കി​ലെ ഓ​ട​യി​ലേ​യ്ക്ക് തെ​റി​ച്ചു​വീ​ണ ബീ​ന റാ​ണി​യെ ആ​ദ്യം പോ​ലീ​സോ നാ​ട്ടു​കാ​രോ ക​ണ്ടി​ല്ല. ഓ​ട​യി​ല്‍ നി​ന്ന് ശ​ബ്ദം കേ​ട്ട് നോ​ക്കി​യ​പ്പോ​ഴാ​ണ് പ​രി​ക്കേ​റ്റ ബീ​ന റാ​ണി​യെ കാ​ണു​ന്ന​ത്.

ഗ്ലാ​ഡി​സ്റ്റ​ണി​നെ കി​ളി​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കൈ​കാ​ലു​ക​ൾ​ക്ക് പൊ​ട്ട​ൽ സം​ഭ​വി​ച്ച ബീ​ന​റാ​ണി​യെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സ്കൂ​ട്ട​റി​ലി​ടി​ച്ച ബൈ​ക്ക് പാ​മാം​കോ​ട് ഭാ​ഗ​ത്ത് നി​ന്നും അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന ജി​ബി​നും പ​രി​ക്കു​ണ്ട്. ഈ ​അ​പ​ക​ട​ത്തി​ന് തൊ​ട്ടു​മു​മ്പ് ജി​ബി​ന്‍ ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് മ​റ്റൊ​രു സ്കൂ​ട്ട​റി​ലു​മി​ടി​ക്കു​ക​യും ഇ​ത് ചോ​ദ്യം ചെ​യ്ത യാ​ത്രി​ക​രെ ഇ​യാ​ള്‍ മ​ര്‍​ദി​ക്കു​ക​യും ചെ​യ്ത​തി​ന് നേ​മം പോ​ലീ​സി​ല്‍ പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. മ​ക്ക​ൾ: അ​ഭി​ജി​ത്ത്, അ​ഭി​ഷേ​ക്.