സൗ​ദി അ​റേ​ബ്യ​യി​ല്‍ കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് വീ​ണു മ​രി​ച്ച ബാ​ബു​വി​ന്‍റെ മൃ​ത​ദേ​ഹം സംസ്കരിച്ചു
Friday, June 24, 2022 1:49 AM IST
നെ​ടു​മ​ങ്ങാ​ട് : സൗ​ദി അ​റേ​ബ്യ​യി​ല്‍ കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് വീ​ണു മ​ര​ണ​മ​ട​ഞ്ഞ ബാ​ബു​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. ക​ര​കു​ളം കോ​ഴി​യോ​ട് ബാ​ബു സ​ദ​ന​ത്തി​ൽ ബാ​ബു​വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ എം.​എ. യൂ​സ​ഫ​ലി​യു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന് ബു​ധ​നാ​ഴ്ച രാ​ത്രി നാ​ട്ടി​ലെ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് മ​ക​ൻ എ​ബി​ന്‍റെ ആ​ഗ്ര​ഹ പ്ര​കാ​രം ഇ​ന്ന​ലെ ക​ര​കു​ളം ചെ​ക്ക​ക്കോ​ണം സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ച്ചു.
സൗ​ദി​യി​ലെ ക​മീ​സ് മു​ഷൈ​ത്തി​ല്‍ വച്ച് ബാ​ബു ക​ഴി​ഞ്ഞ ഒ​ൻ​പ​തി​നാ​ണ് കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് വീ​ണു മ​രി​ച്ച​ത്. മ​ര​ണം സം​ഭ​വി​ച്ച് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല. ഇ​തേ തു​ട​ർ​ന്ന് ലോ​ക കേ​ര​ളാ സ​ഭ​യി​ലെ ഓ​പ്പ​ൺ ഫോ​റ​ത്തി​ൽ മ​ക​ൻ എ​ബി​ൻ സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ച​തോ​ടെ​യാ​ണ് ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി ഇ​ട​പെ​ട്ട​ത്. എ​ബി​ന്‍റെ സ​ങ്ക​ടം മ​ന​സി​ലാ​ക്കി​യ യൂ​സ​ഫ​ലി വേ​ദി​യി​ല്‍ വച്ചുത​ന്നെ അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ക്കു​ക​യും വേ​ഗ​ത്തി​ല്‍ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​മെ​ന്ന് എ​ബി​ന് ഉ​റ​പ്പ് ന​ല്‍​കു​ക​യും ചെ​യ്തു.

സ്പോ​ണ്‍​സ​റി​നെ ഒ​ഴി​വാ​ക്കി മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ​യാ​ണ് ബാ​ബു സൗ​ദി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഇ​തേ തു​ട​ർ​ന്നു​ള്ള പി​ഴ​ക​ള്‍ ലു​ലു ഗ്രൂ​പ്പ് അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന് സൗ​ദി ജ​വാ​സ​ത്ത് ഒ​ഴി​വാ​ക്കി കൊ​ടു​ത്തു. ഫൈ​ന​ല്‍ എ​ക്സി​റ്റ് ല​ഭി​ച്ച ശേ​ഷം ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് മൃ​ത​ദേ​ഹം ലു​ലു ഗ്രൂ​പ്പ് അ​ധി​കൃ​ത​ര്‍ റി​യാ​ദി​ല്‍ നി​ന്ന് വി​മാ​ന​മാ​ര്‍​ഗം നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ത്തി​ച്ച​ത്. തു​ട​ര്‍​ന്ന് റോ​ഡ് മാ​ര്‍​ഗം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ചു. ലു​ലു ഗ്രൂ​പ്പി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ ജോ​യ് ഷ​ഡാ​ന​ന്ദ​ൻ, മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ മി​ഥു​ൻ സു​രേ​ന്ദ്ര​ൻ, പി​ആ​ർ​ഒ സൂ​ര​ജ് അ​ന​ന്ത​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നെ​ടു​മ​ങ്ങാ​ട്ടെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. ഉ​ഷ​യാ​ണ് ഭാ​ര്യ. എ​ബി​ൻ, വി​പി​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.