കെ​എ​സ്ആ​ർ​ടി​സി ടെ​ർ​മി​ന​ലി​ൽ സി​സി​ടി​വി കാ​മ​റ! മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി
Friday, June 24, 2022 1:52 AM IST
തി​രു​വ​ന​ന്ത​പു​രം : ത​മ്പാ​നൂ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ് ടെ​ർ​മി​ന​ലി​ൽ മോ​ഷ​ണം പ​തി​വാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സി​സി​ടി​വി കാമ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, കെ​എ​സ്ആ​ർ​ടി​സി എം​ഡി എ​ന്നി​വ​ർ ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സം​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്ക് ആ​വ​ശ്യ​പ്പെ​ട്ടു.

സി​സി​ടി​വി ക്യാ​മ​റ​ക​ൾ ഇ​ല്ലാ​ത്ത​തു കാ​ര​ണം മോ​ഷ​ണം ന​ട​ത്തി മു​ങ്ങു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​റി​ല്ലെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ രാ​ഗം റ​ഹിം സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ പ​റ​യു​ന്നു.