വി​നോ​ദ് വൈ​ശാ​ഖി മ​ല​യാ​ളം മി​ഷ​ൻ ര​ജി​സ്ട്രാ​ർ
Friday, June 24, 2022 1:52 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ക​വി​യും ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ജ​നാ​ർ​ദ​ന​പു​രം ഹ​യ​ർ​സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നു​മാ​യ വി​നോ​ദ് വൈ​ശാ​ഖി​യെ മ​ല​യാ​ളം മി​ഷ​ൻ ര​ജി​സ്ട്രാ​റാ​യി നി​യ​മി​ച്ചു. വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​ൻ വൈ​സ് ചെ​യ​ർ​മാ​നാ​യും കേ​ര​ള സ​ർ​വ​ക​ല​ശാ​ല സെ​ന​റ്റ് അം​ഗ​മാ​യും പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കോ​വ​ളം ക​വി​ക​ൾ സ്മാ​ര​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​റും പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​ണ്.