സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണം: ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍
Friday, June 24, 2022 1:52 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല്‍ വൈ​കി​യ​തി​നെ തു​ട​ര്‍​ന്ന് രോ​ഗി മ​രി​ച്ച സം​ഭ​വ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കാ​ര​ണ​ക്കാ​രാ​യ​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​മി​ല്ലാ​യ്മ, ഡോ​ക്ട​ര്‍​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ അ​നാ​സ്ഥ എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത​മാ​യ ആ​ക്ഷേ​പ​ങ്ങ​ളാ​ണ് ഈ ​സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഉ​യ​രു​ന്ന​ത്. ഓ​രോ ജീ​വ​നും വി​ല​പ്പെ​ട്ട​താ​ണെ​ന്ന ഏ​റ്റ​വും പ്രാ​ഥ​മി​ക​വും അ​മൂ​ല്യ​വും മ​നു​ഷ്യ​ത്വ​പ​ര​വു​മാ​യ കാ​ഴ്ച​പ്പാ​ടി​നേ​റ്റ ക​ള​ങ്കം കൂ​ടി​യാ​ണ് ഈ ​സം​ഭ​വ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.