മ​ത്സ്യമേ​ഖ​ല തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ്- എം കൺവൻഷൻ നടത്തി
Friday, June 24, 2022 1:53 AM IST
തിരുവനന്തപുരം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നാ​യി സ​ർ​ക്കാ​രി​നും വ​കു​പ്പു മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ൽ​കാ​ൻ ഓ​ൾ കേ​ര​ള മ​ത്സ്യ മേ​ഖ​ല തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് എം ​പൂ​ന്തു​റ​യി​ൽ സം​ഘ​ടി​പ്പി​ച്ച ക​ണ്‍​വ​ൻ​ഷ​നി​ൽ തീ​രു​മാ​നി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ സ്റ്റീ​ഫ​ൻ ജോ​ർ​ജ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ലോ​ഷ്യ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ര്യ​നാ​ട് സു​രേ​ഷ്, പൂ​ന്തു​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പൂ​ന്തു​റ സ​ന​ൽ, യൂ​ത്ത് ഫ്ര​ണ്ട് എം ​സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ബി​ൻ​സ​ണ്‍ ഗോ​മ​സ് ബാ​ല​ഗം​ഗാ​ദ​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.