മഞ്ജരിയുടെ വി​വാ​ഹാ​ഘോ​ഷം ഡി​ഫ​റ​ന്‍റ് ആ​ർ​ട്ട് സെ​ന്‍റ​റി​ൽ: ഗാ​യി​കയ്ക്കൊ​പ്പം മേ​ള​വു​മാ​യി ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ
Friday, June 24, 2022 11:50 PM IST
ക​ഴ​ക്കൂ​ട്ടം : പി​ന്ന​ണി​ഗാ​യി​ക മ​ഞ്ജ​രി വി​വാ​ഹ​ശേ​ഷം ആ​ദ്യ​മെ​ത്തി​യ​ത് ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ളു​ടെ ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​റി​ല്‍. ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ള്‍​ക്കൊ​പ്പം പാ​ട്ടു​പാ​ടി​യും സ​ദ്യ​ക​ഴി​ച്ചു​മാ​യി​രു​ന്നു മ​ഞ്ജ​രി​യു​ടെ വി​വാ​ഹാ​ഘോ​ഷം.

ഇ​ന്ന​ലെ രാ​വി​ലെ ആ​ക്കു​ള​ത്തെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ വെ​ച്ചാ​യി​രു​ന്നു ഗാ​യി​ക മ​ഞ്ജ​രി​യു​ടെ​യും ബാ​ല്യ​കാ​ല സു​ഹൃ​ത്തും ബം​ഗ​ളു​രു​വി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ എ​ച്ച്.​ആ​ര്‍ മാ​നേ​ജ​റു​മാ​യ ജെ​റി​ന്‍ പീ​റ്റ​റി​ന്‍റെ​യും വി​വാ​ഹം. ആ​ർ​ഭാ​ടം ഒ​ഴി​വാ​ക്കി താ​ലി​കെ​ട്ട് ച​ട​ങ്ങു മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. വി​വാ​ഹ​ത്തി​നു ശേ​ഷം വ​ര​നും വ​ധു​വും ബ​ന്ധു​ക്ക​ളും ഉ​ച്ച​യോ​ടെ​യാ​ണ് ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​റി​ലെ​ത്തി​യ​ത്.

മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നൂ​റു​ക​ണ​ക്കി​നു ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും ചേ​ർ​ന്ന് ചെ​ണ്ട​മേ​ള​ത്തോ​ടൊ​പ്പം പാ​ട്ടു​പാ​ടി​യും ആ​ർ​പ്പു​വി​ളി​ക​ളു​മാ​യാ​ണ് ഇ​വ​രെ വ​ര​വേ​റ്റ​ത്. ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ളു​ടെ ചെ​ണ്ട​മേ​ള​വും വാ​ദ്യോ​പ​ക​ര​ണ സം​ഗീ​ത​വു​മൊ​ക്കെ​യാ​യ​പ്പോ​ൾ ച​ട​ങ്ങി​നു കൂ​ടു​ത​ല്‍ മി​ഴി​വേ​കി. വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ച്ച​പ്പോ​ഴൊ​ക്കെ അ​ത് ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​റി​ല്‍ ത​ന്നെ വേ​ണ​മെ​ന്നു​ള്ള​ത് ത​ന്‍റെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു​വെ​ന്ന് മ​ഞ്ജ​രി പ​റ​ഞ്ഞു. ഇ​വി​ടെ വ​രു​മ്പോ​ള്‍ കി​ട്ടു​ന്ന പോ​സി​റ്റീ​വ് എ​ന​ര്‍​ജി​യാ​ണ് അ​തി​നു​കാ​ര​ണം. ഈ ​കു​ട്ടി​ക​ളോ​ടൊ​പ്പ​മ​ല്ലാ​തെ വി​വാ​ഹ ആ​ഘോ​ഷം പൂ​ര്‍​ത്തി​യാ​വി​ല്ലെ​ന്നും എ​ക്കാ​ല​വും ത​നി​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ഒ​രി​ട​മാ​ണി​തെ​ന്നും മ​ഞ്ജ​രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

തു​ട​ര്‍​ന്ന് പ​ഴ​യി​ടം മോ​ഹ​ന​ന്‍ ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ സ​ദ്യ മ​ഞ്ജ​രി​യും ഭ​ര്‍​ത്താ​വ് ജെ​റി​നും ചേ​ര്‍​ന്ന് ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ള്‍​ക്ക് വി​ള​മ്പു​ക​യും അ​വ​രോ​ടൊ​പ്പം ക​ഴി​ക്കു​ക​യും ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.

ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു വി​വാ​ഹ ആ​ഘോ​ഷം ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​റി​ല്‍ ന​ട​ക്കു​ന്ന​തെ​ന്നും വി​വാ​ഹ ച​ട​ങ്ങു​ക​ളി​ല്‍ നി​ന്നു​പോ​ലും ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളെ അ​ക​റ്റി നി​ര്‍​ത്തു​വാ​ന്‍ ശ്ര​മി​ക്കു​ന്ന സ​മൂ​ഹ​ത്തി​ന് മ​ഞ്ജ​രി ന​ല്‍​കി​യ​ത് വ​ലി​യൊ​രു പാ​ഠ​മാ​ണെ​ന്നും ഗോ​പി​നാ​ഥ് മു​തു​കാ​ട് പ​റ​ഞ്ഞു.