അപകടത്തിൽ പെട്ടു കിടന്ന യുവാവിന് രക്ഷകയായി ആരോഗ്യ പ്രവർത്തക
Friday, June 24, 2022 11:50 PM IST
വെ​ഞ്ഞാ​റ​മൂ​ട്: അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് വ​ഴി​യ​രി​കി​ൽ കി​ട​ന്ന യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ജീ​വ​ന​ക്കാ​രി മാ​തൃ​ക​യാ​യി. മെ​ഡി​ക്ക​ൽ കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സി​ലെ ക്ല​ർ​ക്ക് അ​ക്ഷ​ര​യാ​ണ് കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും മാ​തൃ​ക​യാ​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ൽ നി​ന്നും ജോ​ലി​സ്ഥ​ല​ത്തേ​ക്ക‌ു വ​രു​ന്ന വ​ഴി കോ​ലി​യ​ക്കോ​ട് വ​ച്ചാ​ണ് യു​വാ​വ് അ​പ​ക​ട​ത്തി​ൽ പെ​ട്ടു കി​ട​ക്കു​ന്ന​ത് അ​ക്ഷ​ര​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ത​ല​യ്ക്കു പ​രി​ക്കേ​റ്റു ര​ക്തം വാ​ർ​ന്ന് ബോ​ധ​മി​ല്ലാ​ത്ത നി​ല​യി​ലാ​യി​രു​ന്നു 22 കാ​ര​നാ​യ അ​ഖി​ൽ. സ​മ​യോ​ചി​ത​മാ​യി ഇ​ട​പ്പെ​ട്ട അ​ക്ഷ​ര ഉ​ട​ൻ ത​ന്നെ പോ​ത്ത​ൻ​കോ​ട് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും ഒ​രു വാ​ഹ​ന​ത്തി​ൽ യു​വാ​വി​നൊ​പ്പം ആ​ശു​പ​ത്രി​യി​ലേ​ക്കു പു​റ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.
ഇ​തി​നി​ട​യി​ൽ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ എ​ൻ​ജി​ഒ യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ട് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ എ​ടു​ക്കു​ക​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച യു​വാ​വി​നെ ഉ​ട​ൻ ത​ന്നെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​ക്കു വി​ധേ​യ​നാ​ക്കു​ക​യും ചെ​യ്തു.
ഉ​ച്ച​യ്ക്ക് ബ​ന്ധു​ക്ക​ൾ വ​രു​ന്ന​ത് വ​രെ അ​ക്ഷ​ര ഐ​സി​യു​വി​ന് പു​റ​ത്ത് കാ​ത്തു​നി​ന്ന​തി​നു ശേ​ഷ​മാ​ണ് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്.