ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം: ഏകദിന ടൂർണമെന്‍റ് നടത്തി
Friday, June 24, 2022 11:50 PM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തീ​ര​ദേ​ശ​ത്തെ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ക​ദി​ന സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. ച​പ്പാ​ത്ത് ഫു​ട്ബോ​ൾ ട​ർ​ഫ് കോ​ർ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച ടൂ​ർ​ണ​മെ​ന്‍റ് കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റോം ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ​ച്ച്. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​സ്റ്റ​ൽ പോ​ലീ​സ് ടീ​മ​ട​ക്കം നാ​ല് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്‍റി​ൽ വി​ഴി​ഞ്ഞം നോ​ർ​ത്ത് യം​ഗ് ബോ​യ്സ് ടീം ​ചാ​മ്പ്യന്മാ​രാ​യി. കോ​സ്റ്റ​ൽ പോ​ലീ​സ് ടീം ​റ​ണ്ണേ​ഴ്സ് അ​പ്പാ​യി.
വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ഫോ​ർ​ട്ട് എ​സി​പി ഷാ​ജി​യും റ​ണ്ണേ​ഴ്സ് അ​പ്പി​നു​ള്ള സ​മ്മാ​ന​ദാ​നം കേ​ര​ള ഫു​ട്ബോ​ൾ ടീം ​മു​ൻ ക്യാ​പ്റ്റ​ൻ ബോ​ണി ഫ​യ​സും നി​ർ​വ​ഹി​ച്ചു. കോ​സ്റ്റ​ൽ എ​സ്ഐ ജ്യോ​തി​ഷ്കു​മാ​ർ, അ​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.