ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക​തി​ർ പു​സ്ത​ക പ​ദ്ധ​തി
Friday, June 24, 2022 11:50 PM IST
കാ​ട്ടാ​ക്ക​ട: ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കോ​ട്ടൂ​ർ ആ​ദി​വാ​സി ഊ​രി​ൽ ഗ്ര​ന്ഥ​ശാ​ല സ്ഥാ​പി​ച്ചു. മ​ല​യി​ൻ​കീ​ഴ് മാ​ധ​വ ക​വി സ്മാ​ര​ക സ​ർ​ക്കാ​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​എ​സ്എ​സ് പ​രി​സ്ഥി​തി ക്ല​ബും ലൈ​ബ്ര​റി​യും വ​നം​വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഗ്ര​ന്ഥ​ശാ​ല ആ​രം​ഭി​ച്ച​ത്.
ക​തി​ർ പു​സ്ത​ക ത​ണ​ൽ എ​ന്ന പേ​രി​ലു​ള്ള പ​ദ്ധ​തി കോ​ട്ടൂ​രി​ൽ ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ങ്കോ​ട് ഇ​ഡി​സി യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.
ച​ട​ങ്ങി​ൽ മ​ല​യി​ൻ​കീ​ഴ് ഗ​വ. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി. സു​ബാ​ഷ്, മാ​ങ്കോ​ട് ഇ​ഡി​സി പ്ര​സി​ഡ​ന്‍റ് ര​മേ​ശ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​മ​ണി​ക​ണ്ഠ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.