ക​ര്‍​ക്കി​ട​ക വാ​വു​ബ​ലി : ജി​ല്ല​യി​ല്‍ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ള്‍
Friday, June 24, 2022 11:54 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ര്‍​ക്കി​ട​ക വാ​വു​ബ​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ പ്ര​ധാ​ന ബ​ലി​ത​ര്‍​പ്പ​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ന​വ​ജ്യോ​ത് ഖോ​സ. ജൂ​ലൈ 28 നാ​ണ് ക​ർ​ക്കി​ട​ക വാ​വ്. ശം​ഖു​മു​ഖം, തി​രു​വ​ല്ലം, വ​ര്‍​ക്ക​ല, അ​രു​വി​പ്പു​റം, അ​രു​വി​ക്ക​ര എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സു​ര​ക്ഷി​ത​മാ​യി ബ​ലി​ത​ര്‍​പ്പ​ണം ന​ട​ത്താ​വു​ന്ന വി​ധ​ത്തി​ല്‍ എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ വി​വി​ധ വ​കു​പ്പു​ക​ൾ​ക്ക് നി​ര്‍​ദ്ദേ​ശം ന​ൽ​കി. ബ​ലി​ത​ര്‍​പ്പ​ണ​ത്തി​ന് വ​ലി​യ തി​ര​ക്കു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍ ക​ണ്ട് പ​ര​മാ​വ​ധി പേ​ര്‍​ക്ക് ബ​ലി​ത​ര്‍​പ്പ​ണം ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ക​ള​ക്ട​റേ​റ്റി​ൽ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
ത​ഹ​സി​ല്‍​ദാ​ര്‍​മാ​ർ, ദേ​വ​സ്വം, പോ​ലീ​സ് എ​ന്നി​വ​ര്‍ ശം​ഖു​മു​ഖം, വ​ര്‍​ക്ക​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്ത​ണം. പോ​ലീ​സ്, റ​വ​ന്യൂ, ഫ​യ​ര്‍​ഫോ​ഴ്സ്, ആ​രോ​ഗ്യ വ​കു​പ്പു​ക​ളു​ടെ പ്ര​ത്യേ​കം ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ സ്ഥാ​പി​ക്ക​ണം. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ ബ​ന്ധ​പ്പെ​ടാ​നു​ള്ള ഫോ​ണ്‍ ന​മ്പ​രു​ക​ളും നി​ര്‍​ദ്ദേ​ശ​ങ്ങ​ളും അ​ട​ങ്ങി​യ നോ​ട്ടീ​സ് ബോ​ര്‍​ഡ് ബ​ലി​ത​ര്‍​പ്പ​ണ കേ​ന്ദ്ര​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ സ്ഥാ​പി​ക്ക​ണം. ആ​ഴം കൂ​ടു​ത​ലു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​തു സം​ബ്ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണം. എ​ല്ലാ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും കെ​എ​സ്ആ​ര്‍​ടി​സി പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്ത​ണം. പൂ​ര്‍​ണ​മാ​യും ഹ​രി​ത ച​ട്ടം പാ​ലി​ച്ചാ​യി​രി​ക്ക​ണം ബ​ലി​ത​ര്‍​പ്പ​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ർ​ദേ​ശി​ച്ചു.
ഓ​രോ ബ​ലി​ത​ര്‍​പ്പ​ണ കേ​ന്ദ്ര​ത്തി​ലും ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കീ​ഴി​ല്‍ പ്ര​ധാ​ന വ​കു​പ്പു​ക​ളു​ടെ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്ക​ണം ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തേ​ണ്ട​ത്. സു​ര​ക്ഷ​ക​ണ​ക്കി​ലെ​ടു​ത്ത് മ​തി​യാ​യ ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ക്ക​ണം. കൂ​ടു​ത​ല്‍ വ​നി​താ പോ​ലീ​സു​കാ​രെ വി​ന്യ​സി​ക്കു​ക​യും വാ​ഹ​ന പാ​ര്‍​ക്കിം​ഗി​ന് വേ​ണ്ടി പ്ര​ത്യേ​കം സ്ഥ​ലം ഏ​ര്‍​പ്പെ​ടു​ത്തു​ക​യും വേ​ണം. പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണം. ശം​ഖു​മു​ഖ​ത്തും വ​ര്‍​ക്ക​ല​യി​ലും ലൈ​ഫ് ഗാ​ര്‍​ഡു​മാ​രു​ടെ​യും സ്കൂ​ബാ ഡൈ​വ​ര്‍​മാ​രു​ടെ​യും സേ​വ​നം ഉ​റ​പ്പു​വ​രു​ത്ത​ണം. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും മ​തി​യാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ആ​വ​ശ്യ​മാ​യ പ​ന്ത​ല്‍, പ്ര​കാ​ശ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍, കു​ടി​വെ​ള്ള​വി​ത​ര​ണം എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്ത​ണം.
ബ​ലി​ത​ര്‍​പ്പ​ണ​ത്തി​നെ​ത്തു​ന്ന പൂ​ജാ​രി​മാ​ര്‍​ക്ക് ര​ജി​സ്ട്രേ​ഷ​ന്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണം. സി​സി​ടി​വി കാ​മ​റ​ക​ളും ബ​യോ​ടോ​യ്‌​ല​റ്റും സ്ഥാ​പി​ക്ക​ണം. ബ​ലി​ത​ര്‍​പ്പ​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്ത​ണം. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും മെ​ഡി​ക്ക​ല്‍ സം​ഘ​വും ആം​ബു​ല​ന്‍​സ് അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ടാ​ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു.
യോ​ഗ​ത്തി​ല്‍ എ​ഡി​എം ജെ.​അ​നി​ല്‍ ജോ​സ് , സ​ബ് ക​ള​ക്ട​ര്‍ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി, ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ര്‍ ഡോ.​വി​ന​യ് ഗോ​യ​ല്‍ തു​ട​ങ്ങി​യ​വ​രും ജി​ല്ല​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.