വ​ധ​ശ്ര​മ​ക്കേ​സ്: സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ
Saturday, June 25, 2022 11:46 PM IST
വി​ഴി​ഞ്ഞം: അ​യ​ൽ വാ​സി​യാ​യ വ​യോ​ധി​ക​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ സ​ഹോ​ദ​ര​ങ്ങ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ര​ണി​യം തി​ടു​തി​ടു​പ്പാ​ൻ​വി​ള വീ​ട്ടി​ൽ ജോ​യ് (54), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ ലോ​റ​ൻ​സ് (റാ​ബി-42) എ​ന്നി​വ​രെ​യാ​ണ് പൂ​വാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​പ്ര​തി​ക​ൾ ന​ട​ത്തി​വ​രു​ന്ന പ​ന്നി ഫാ​മി​നെ​തി​രെ തി​ടു​തി​ടു​പ്പാ​ൻ​വി​ള വീ​ട്ടി​ൽ വി​ൽ​സ​ൺ പൂ​വാ​ർ പ​ഞ്ചാ​യ​ത്തി​നും മ​റ്റ് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു.​ഇ​തി​ന്‍റെ വി​രോ​ധ​ത്താ​ൽ ഇ​രു​വ​രും ചേ​ർ​ന്ന് വി​ൽ​സ​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പൂ​വാ​ർ പോ​ലീ​സ് പ​റ​ഞ്ഞു.​

പൂ​വാ​ർ സ​ിഐ എ​സ്.​ബി. പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ തി​ങ്ക​ൾ ഗോ​പ​കു​മാ​ർ, സി​പി​ഒ മാ​രാ​യ ശ​ശി നാ​രാ​യ​ൺ ,വി​ഷ്ണു പ്ര​സാ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു.