ക്രി​സ്തു സ​മാ​ധാ​ന ദൂ​ത​ൻ: പെ​രു​ന്പ​ട​വം ശീ​ധ​ര​ൻ
Sunday, June 26, 2022 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: ത​ന്‍റെ ര​ച​ന​ക​ളി​ലെ പ​ല പ്ര​മേ​യ​ങ്ങ​ളും ക്രി​സ്തു എ​ന്ന സ​മാ​ധാ​ന ദൂ​ത​ന്‍റെ അ​രു​ള​പ്പാ​ടു​ക​ളാ​ണെ​ന്നു സാ​ഹി​ത്യ​കാ​ര​ൻ പെ​രു​ന്പ​ട​വം ശ്രീ​ധ​ര​ൻ.​ക​ണ്ണ​മ്മൂ​ല ഐ​ക്യ വൈ​ദി​ക സെ​മി​നാ​രി​യി​ൽ ന​ട​ന്ന ഡോ. ​ഏ​ബ്ര​ഹാം കു​ര്യ​ൻ ര​ചി​ച്ച ക്ലേ ​ടു ഫീ​റ്റ് ഗോ​ൾ​ഡ​ൻ ഹെ​ഡ് എ​ന്ന പു​സ്ത​ക പ്ര​കാ​ശ​ന​ത്തി​ന്‍റെ​യും കോ​വി​ഡാ​ന​ന്ത​ര കൗ​ൺ​സി​ലിം​ഗ് കോ​ഴ്സി​ന്‍റെ​യും ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സെ​മി​നാ​രി പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​പ്ര​ഫ. ഡേ​വി​ഡ് ജോ​യ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കൗ​ൺ​സി​ലിം​ഗ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ത​ല​വ​ൻ റ​വ. ഡോ. ​ബി​പി​ൻ ലാ​ൽ പു​സ്ത​ക പ്ര​മേ​യാ​വ​ത​ര​ണം ന​ട​ത്തി. സെ​ന​റ്റ് ഓ​ഫ് സെ​റാം​പൂ​ർ ര​ജി​സ്ട്രാ​ർ റ​വ. ഡോ. ​ജ​സ്റ്റി​ൻ മോ​സ​സ് പ്ര​സം​ഗി​ച്ചു.