പ​ട്ട​യ​വി​ത​ര​ണം ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കും
Sunday, June 26, 2022 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ ശേ​ഷി​ക്കു​ന്ന മൂ​ന്ന് താ​ലൂ​ക്കു​ക​ളി​ലെ പ​ട്ട​യ വി​ത​ര​ണം ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കാ​നും പ​ട്ട​യ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ളും പ​രാ​തി​ക​ളും പ​രി​ശോ​ധി​ക്കാ​നും ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. കാ​ട്ടാ​ക്ക​ട നെ​യ്യാ​ര്‍ ഡാം, ​അ​രു​വി​ക്ക​ര - വെ​ള്ള​റ​ട ഉ​ള്‍​പ്പെ​ടെ​യു​ള്ള റോ​ഡു​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര ശ്ര​ദ്ധ ന​ല്‍​കി ജി​ല്ല​യി​ലെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കും. കൂ​ടാ​തെ കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​റു​ത്തി​വ​ച്ച കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സു​ക​ള്‍ മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ല്‍ പു​നഃ​സ്ഥാ​പി​ക്കാ​നും തീ​രു​മാ​ന​മാ​യി. കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ഇ​ല​ക്ട്രി​ക് ബ​സു​ക​ള്‍ നി​ര​ത്തി​ല്‍ എ​ത്തു​ന്ന​ത്തോ​ടെ ഇ​ത് പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് സ​മി​തി വി​ല​യി​രു​ത്തി.

പാ​റ​ശാ​ല ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍റെ നി​ര്‍​മാ​ണ​ത്തി​നു​ള്ള ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കും.​കി​ഴ​ക്കും​മ​ല കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്തി​ക​ള്‍ ഒാ​ഗ​സ്റ്റ് മാ​സ​ത്തി​ല്‍ ആ​രം​ഭി​ക്കും. പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ ന​വീ​ക​ര​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ല്ല​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ കൂ​ടു​ത​ല്‍ ഡോ​ക്ട​ര്‍​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്നും 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​പ്പി​ക്ക​ണ​മെ​ന്നും ഡി.​കെ. മു​ര​ളി എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. ഭ​ര​ത​ന്നൂ​ര്‍ എ​ച്ച്എ​സ്എ​സി​ല്‍ കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച കെ​ട്ടി​ട​ത്തി​ല്‍ ഉ​ണ്ടാ​യ ചോ​ര്‍​ച്ച പ​രി​ശോ​ധി​ച്ച് ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ പ​രി​ഹാ​രം കാ​ണാ​നും സ​മി​തി തീ​രു​മാ​നി​ച്ചു. പാ​ലോ​ട്, ക​ല്ല​റ, പാ​ങ്ങോ​ട് വി​ല്ലേ​ജു​ക​ളി​ലെ റീ​സ​ര്‍​വേ പ​രാ​തി​ക​ള്‍ ഉ​ട​ന്‍ പ​രി​ഹ​രി​ക്കും. മ​ണ്ഡ​ല​ത്തി​ലെ ജീ​വ​ന്‍ പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​മി​തി വി​ല​യി​രു​ത്തി. പെ​രി​ങ്ങ​മ്മ​ല കൊ​ല്ല​യി​ല്‍ ഗ​വ. എ​ല്‍​പി​എ​സി​ലെ പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കും.

കാ​ട്ടാ​ക്ക​ട പൊ​ന്ന​റ ശ്രീ​ധ​ര്‍ ടൗ​ണ്‍​ഹാ​ള്‍ നി​ര്‍​മാ​ണ​ത്തി​നാ​യു​ള്ള എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്ക​ല്‍ വേ​ഗ​ത്തി​ലാ​ക്കും. വെ​ള്ളൈ​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഫെ​ന്‍​സിം​ഗ് സം​ര​ക്ഷ​ണം ഒ​രു​ക്ക​ണ​മെ​ന്ന് ഐ.​ബി. സ​തീ​ഷ് എം​എ​ല്‍​എ പ​റ​ഞ്ഞു. കൂ​ടാ​തെ ജി​ല്ല​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ലെ ല​ഹ​രി ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കാ​ന്‍ നി​രീ​ക്ഷ​ണ​വും ബോ​ധ​വ​ത്ക​ര​ണ​വും ഊ​ര്‍​ജി​ത​മാ​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു.

കു​റ്റി​ച്ച​ല്‍ മ​ണ്ണൂ​ര്‍​ക​ട വാ​ര്‍​ഡി​ല്‍ 99 പേ​ര്‍​ക്ക് വ​നാ​വ​കാ​ശ രേ​ഖ ന​ല്‍​കു​ന്ന​തി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. ശേ​ഷി​ക്കു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കും. അ​രു​വി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ പ​ട്ടി​ക​വ​ര്‍​ഗ മേ​ഖ​ല​യി​ല്‍ മൊ​ബൈ​ല്‍ ക​ണ​ക്ടി​വി​റ്റി​ക്കാ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​കും. തൊ​ളി​ക്കോ​ട് യു ​ഐ​ടി കെ​ട്ടി​ട​ത്തി​ന്‍റെ ന​വീ​ക​ര​ണം ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കും. ഗോ​ത്ര​സാ​ര​ഥി പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കാ​ന്‍ വ​കു​പ്പു​ക​ള്‍ ഏ​കോ​പി​ച്ച് പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് ജി. ​സ്റ്റീ​ഫ​ന്‍ എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു.

വ​ട്ടി​യൂ​ര്‍​ക്കാ​വ് ജം​ഗ്ഷ​ന്‍ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കും. പേ​രൂ​ര്‍​ക്ക​ട ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന 50 കോ​ടി രൂ​പ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പു​രോ​ഗ​തി സ​മി​തി ച​ര്‍​ച്ച ചെ​യ്തു. സ്കൂ​ള്‍ സ​മ​യ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കു​ന്ന ഗ​താ​ഗ​ത തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ പ്ര​ത്യേ​ക ന​ട​പ​ടി വേ​ണ​മെ​ന്ന് വി.​കെ. പ്ര​ശാ​ന്ത് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ന​വ​ജ്യോ​ത് ഖോ​സ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ല​യി​ലെ മ​ന്ത്രി​മാ​ര്‍, എം​പി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍ എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ള്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​സു​രേ​ഷ് കു​മാ​ര്‍, അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് മ​ജി​സ്ട്രേ​റ്റ് ജെ.​അ​നി​ല്‍ ജോ​സ്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ വി.​എ​സ്. ബി​ജു, വ​കു​പ്പ് പ്ര​തി​നി​ധി​ക​ള്‍ തുടങ്ങിയവർ പ​ങ്കെ​ടു​ത്തു.