യൂ​സ്ഡ് കാ​ർ സ്ഥാ​പ​ന ഉ​ട​മ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Sunday, June 26, 2022 1:20 AM IST
പോ​ത്ത​ൻ​കോ​ട് : വ്യ​വ​സാ​യി​യെ വീ​ട്ടി​ന് സ​മീ​പ​ത്തെ ഷെ​ഡി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​ന്ത​വി​ള​ക്ക് സ​മീ​പം യൂ​സ്ഡ് കാ​ർ സ്ഥാ​പ​നം ന​ട​ത്തു​ന്ന പോ​ത്ത​ൻ​കോ​ട് മ​ല​യി​ൽ​കോ​ണം ഷൈ​നി നി​വാ​സി​ൽ അ​നു​രാ​ഗ് (40) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ് വീ​ട്ടി​ന് സ​മീ​പ​ത്തെ ഷെ​ഡി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ അ​നു​രാ​ഗി​ന്‍റെ അ​മ്മ കാ​ണു​ന്ന​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ എ​ത്തു​ക​യും പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ട​ബാ​ധ്യ​ത​യാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഭാ​ര്യ: ര​ശ്മി. മ​ക്ക​ൾ: നാ​രാ​യ​ണി, ബ്രി​ഗു​റാം. ബോ​ധി​റാം.​മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ​കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ.