ഞാ​റ്റു​വേ​ല ച​ന്ത ഉ​ദ്ഘാ​ട​ന​വും ജി​ല്ലാ​ത​ല ക​ർ​ഷ​ക അ​വാ​ർ​ഡ് വി​ത​ര​ണ​വും
Sunday, June 26, 2022 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വാ​തി​ര ഞാ​റ്റു​വേ​ല വേ​ള​യി​ൽ കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പ് ഞാ​റ്റു​വേ​ല ച​ന്ത​യും ക​ർ​ഷ​ക​സ​ഭ​ക​ളും ന​ട​ത്തു​ന്നു. ഞാ​റ്റു​വേ​ല ച​ന്ത​യു​ടെ​യും ക​ർ​ഷ​ക സ​ഭ​ക​ളു​ടെ​യും സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​ത്തി​നോ​ടൊ​പ്പം ജി​ല്ലാ​ത​ല ക​ർ​ഷ​ക അ​വാ​ർ​ഡ് വി​ത ര​ണ​വും ഇ​ന്ന് ന​ട​ത്തും. പൂ​ജ​പ്പു​ര മ​ണ്ഡ​പ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം 4.30 ന് ​മ​ന്ത്രി പി. ​പ്ര​സാ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും.​മ​ന്ത്രി​മാ​രാ​യ വി. ​ശി​വ​ൻ കു​ട്ടി, ആ​ന്‍റ​ണി രാ​ജു, ജി.​ആ​ർ. അ​നി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടുക്കും. ഞാ​റ്റു​വേ​ല​ക​ളു​ടെ കൈ​മാ​റ്റ​വും, ത​ല​മു​റ സം​വാ​ദ​വും കാ​ർ​ഷി​ക ല​ഘു​ലേ​ഖ​ക​ളും ഞാ​റ്റു​വേ​ല ച​ന്ത​യു​ടെ ഭാ​ഗ​മാ​യു​ണ്ടാ​കും. കാ​ർ​ഷി​ക യ​ന്ത്ര​സേ​വ​ന ദാ​താ​ക്ക​ളാ​യ കാ​ർ​ഷി​ക ക​ർ​മ്മ​സേ​ന​ക​ൾ, അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​റു​ക​ൾ എ​ന്നി​വ​യു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ പ്ര​ത്യേ​ക കൗ​ണ്ട​റും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഞാ​റ്റു​വേ​ല ച​ന്ത​യി​ൽ വി​ഷ​ര​ഹി​ത നാ​ട​ൻ പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ കി​ഴ​ങ്ങു​വ​ർ​ഗ്ഗ​ങ്ങ​ൾ, ഇ​ല​ക്ക​റി​ക​ൾ, മ​റ്റ് മൂ​ല്യ​വ​ർ​ധിത ഉ​ല്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും ഉ​ണ്ടാ​കും.