കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ളി​ല്ല; യാ​ത്ര​ക്കാ​ർ പെരുവഴിയിൽ
Sunday, June 26, 2022 11:45 PM IST
വി​തു​ര: വി​തു​ര​യി​ലെ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ളി​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു. കൊ​പ്പം,മേ​ലെ​കൊ​പ്പം,ചാ​യം, ചെ​റ്റ​ച്ച​ൽ തു​ട​ങ്ങി തി​ര​ക്കു​പി​ടി​ച്ച സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഈ ​ദു​ര​വ​സ്ഥ . മ​ഴ​യ​ത്തും വെ​യി​ല​ത്തു​മെ​ല്ലാം ക​ട​വ​രാ​ന്ത​ക​ളാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​ശ്ര​യം. താ​ലൂ​ക്കാ​ശു​പ​ത്രി​യും സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളു​മു​ള്ള കൊ​പ്പ​ത്താ​ണ് പ്ര​ശ്നം രൂ​ക്ഷം. വി​ദ്യാ​ർ​ഥി​ക​ളും രോ​ഗി​ക​ളും ഉ​ൾ​പ്പ​ടെ നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ ബ​സു കാ​ത്തു നി​ൽ​ക്കു​ന്ന​ത്.

സ​ബ്ട്ര​ഷ​റി, പ​ഞ്ചാ​യ​ത്തോ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​രു​ന്ന​വ​രും കൂ​ട്ട​ത്തി​ലു​ണ്ട്. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന കാ​ത്തി​രി​പ്പു കേ​ന്ദ്രം റോ​ഡു ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ളി​ച്ചു നീ​ക്കി​യി​ട്ട് വ​ർ​ഷം മൂ​ന്നു ക​ഴി​ഞ്ഞു.​വി​തു​ര, തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ചാ​യ​മാ​ണ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​മി​ല്ലാ​ത്ത മ​റ്റൊ​രു ജം​ഗ്ഷ​ൻ. ചെ​റ്റ​ച്ച​ൽ വെ​ള്ള​നാ​ട് റോ​ഡു ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജം​ഗ്ഷ​ന്‍റെ വീ​തി കൂ​ടി​യ​തോ​ടെ ഉ​ണ്ടാ​യി​രു​ന്ന കാ​ത്തി​രി​പ്പു കേ​ന്ദ്രം പൊ​ളി​ച്ചു മാ​റ്റു​ക​യാ​യി​രു​ന്നു.

ര​ണ്ടു പ്ര​ധാ​ന റോ​ഡു​ക​ൾ തി​രി​യു​ന്ന ചെ​റ്റ​ച്ച​ലി​ലും കാ​ത്തി​രി​പ്പു കേ​ന്ദ്ര​മി​ല്ല. കെ​എ​സ്ആ​ർ​ടി​സി,സ്വ​കാ​ര്യ​ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന പാ​ലോ​ട്,തെ​ന്നൂ​ർ റോ​ഡു​ക​ളു​ടെ സം​ഗ​മ​കേ​ന്ദ്ര​മാ​ണ് ഇൗ ​ജം​ഗ്ഷ​ൻ.​ജം​ഗ്ഷ​ൻ ന​വീ​ക​രി​ച്ച​തോ​ടെ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന കാ​ത്തി​രി​പ്പു​കേ​ന്ദ്ര​വും പൊ​ളി​ച്ചു മാ​റ്റി​യി​രു​ന്നു. മ​രു​തു​മ്മൂ​ട് ജം​ഗ്ഷ​നി​ലെ കേ​ന്ദ്രം റോ​ഡി​ൽ നി​ന്ന് താ​ഴെ​യാ​യ​തും യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണ്. റോ​ഡു​ക​ൾ ന​വീ​ക​രി​ക്ക​ണ​മെ​ന്ന വ​ർ​ഷ​ങ്ങ​ൾ കൊ​ണ്ടു​ള്ള ആ​വ​ശ്യം പ​രി​ഹ​രി​ക്ക​പ്പെ​ടു​മ്പോ​ഴും യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​ത്തി​ന് അ​വ​സാ​ന​മി​ല്ല. കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ സ്ഥ​ലം അ​ള​ന്നി​ട്ട് ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞു. ചാ​യം ജം​ഗ്ഷ​നി​ൽ മ​രു​തു​മ്മൂ​ട് റോ​ഡി​ന്‍റെ വ​ശ​ത്തും ചെ​റ്റ​ച്ച​ൽ ജം​ഗ്ഷ​നി​ലും ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഫ​ണ്ടു​പ​യോ​ഗി​ച്ചും ചാ​യം വി​തു​ര റോ​ഡി​ലും എ​ട്ടാം ക​ല്ലി​ലും എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചും കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ല്ല.