ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് നടത്തി
Sunday, June 26, 2022 11:48 PM IST
വെ​ഞ്ഞാ​റ​മൂ​ട്: അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു വെ​ഞ്ഞാ​റ​മൂ​ട് ജ​ന​മൈ​ത്രി പോ​ലീ​സ് ആ​നാ​കു​ടി ഗ​വ. യു ​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും, വ​നി​ത​ക​ൾ​ക്കാ​യി സ്വ​യം സു​ര​ക്ഷാ പ​രി​ശീ​ല​ന പ​രി​പാ​ടി​യും വെ​ഞ്ഞാ​റ​മൂ​ട് ജ​ന​മൈ​ത്രി പോ​ലീ​സ് പി​ആ​ർ​ഒ ഷ​ജി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​നാ​കു​ടി വാ​ർ​ഡ് മെ​മ്പ​ർ ശ്രീ​ജാ ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച ച​ട​ങ്ങി​ൽ വാ​മ​ന​പു​രം എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പ്ര​സാ​ദ് ക്ലാ​സ​സെ​ടു​ത്തു. തു​ട​ർ​ന്ന് വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ മ​ല്ലി​കാ​ദേ​വി, ബി​ജി​ലേ​ഖ, ഷൈ​ന​മ്മ എ​ന്നി​വ​ർ വ​നി​ത​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും സ്വ​യം സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ സം​ബ​ന്ധ​മാ​യ പ​രി​ശീ​ല​നം ന​ൽ​കി.
നേ​മം : ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നേ​മം ഗ​വ.​യു​പി​എ​സി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.​നേ​മം ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക്ലാ​സ് ഫോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്ഐ ബി​പി​ൻ, ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ എ​എ​സ്ഐ അ​നി​ൽ​കു​മാ​ർ പി​ആ​ർ​ഒ ഷീ​ജാ ദാ​സ് , ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ,എം.​ആ​ർ.​സൗ​മ്യ,എ.​സി. അ​ശ്വ​തി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.