അ​ഞ്ചു​തെ​ങ്ങിൽ മ​ത്സ്യ ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞു ഒ​രാ​ൾ മ​രി​ച്ചു
Monday, June 27, 2022 12:56 AM IST
ആ​റ്റി​ങ്ങ​ൽ: മ​ത്സ്യ ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞു ഒ​രാ​ൾ മ​രി​ച്ചു. മൂ​ന്ന് പേ​ർ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. അ​ഞ്ചു​തെ​ങ്ങ് മ​ണ്ണാ​കു​ളം ചാ​യ്കു​ടി പു​ര​യി​ട​ത്തി​ൽ രാ​ജു എ​ന്ന​റി​യ​പ്പെ​ടു​ന്ന വാ​ൾ​ട്ട​ർ (41) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ അ​ഞ്ചു​തെ​ങ്ങ് മ​ണ്ണാ​കു​ളം ക​ട​പ്പു​റ​ത്ത് ആ​ണ് സം​ഭ​വം. ക​ട​ലി​ൽ പോ​കാ​നാ​യി വ​ള്ളം ഇ​റ​ക്ക​വെ​യാ​ണ് അ​പ​ക​ടം. തി​ര​യി​ൽ പെ​ട്ട് വ​ള്ളം മ​റി​ഞ്ഞു.

വ​ള്ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന സ്റ്റീ​ഫ​ൻ, ജ​സ്റ്റി​ൻ, വി​ൽ​ഫ്ര​ഡ് എ​ന്നി​വ​ർ നീ​ന്തി ര​ക്ഷ​പെ​ട്ടു. വാ​ൾ​ട്ട​റി​നെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി ക​ണ്ടെ​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ഞ്ചു​തെ​ങ്ങ് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഭാ​ര്യ: ഷൈ​നി. മ​ക്ക​ൾ: സ​നോ​ജ്, സ​ബി​ൻ, ഷി​റോ​ൺ.