സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി ഏ​രി​യാ കൗ​ൺ​സി​ൽ സ​മ്മേ​ള​നം
Monday, June 27, 2022 10:55 PM IST
തി​രു​വ​ന​ന്ത​പു​രം: സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി​യു​ടെ തി​രു​വ​ന​ന്ത​പു​രം ഏ​രി​യാ കൗ​ൺ​സി​ലി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ കോ​ൺ​ഫ​റ​ൻ​സു​ക​ളു​ടെ സം​യു​ക്ത വാ​ർ​ഷി​ക സ​മ്മേ​ള​നം ലൂ​ർ​ദ് ഫൊ​റോ​ന വി​കാ​രി ഫാ. ​മോ​ർ​ളി കൈ​ത​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സൊ​സൈ​റ്റി​യു​ടെ വി​ജ്ഞാ​ന ജ്യോ​തി വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി പ്ര​കാ​രം 100 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട വി​ത​ര​ണോ​ദ്ഘാ​ട​നം ഫാ. ​മോ​ർ​ളി കൈ​ത​പ​റ​ന്പി​ൽ, തേ​ക്കു​പാ​റ വി​കാ​രി ഫാ. ​ടോ​ണി ചെ​ത്തി​പ്പു​ഴ​യ്ക്ക് ചെ​ക്കു​ക​ൾ ന​ൽ​കി നി​ർ​വ​ഹി​ച്ചു.​തി​രു​വ​ന​ന്ത​പു​രം ഏ​രി​യാ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് എം.​എം. ജോ​സ​ഫ് മ​ര​ത്തി​നാ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ഏ​രി​യാ കൗ​ൺ​സി​ലി​ന്‍റെ കീ​ഴി​ലു​ള്ള കോ​ൺ​ഫ​റ​ൻ​സു​ക​ൾ ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം 73.95 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യ​മാ​യി ന​ൽ​കി. വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​നൊ​പ്പം 139 ദ​ത്ത് കു​ടും​ബ​ങ്ങ​ൾ​ക്കും സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കി.
ഫാ. ​ടോ​ണി ചെ​ത്തി​പ്പു​ഴ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ലൂ​ർ​ദ്മാ​ത കാ​ൻ​സ​ർ കെ​യ​ർ ഡ​യ​റ​ക്ട​ർ ഫാ. ​മോ​ബി​ൻ ചൂ​ര​വ​ടി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. സൊ​സൈ​റ്റി​യി​ൽ 25 വ​ർ​ഷ​ത്തെ വി​ൻ​സെ​ഷ്യ​ൽ പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​ക്കി​യ സ്ഥാ​പക പ്ര​സി​ഡ​ന്‍റ് പി.​സി. ജോ​സ​ഫ് പൂ​വ​ത്തും​മൂ​ട്ടി​ലി​നും ജോ​ൺ ഈ​സ​യ്ക്കും മെ​മോ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.
കൂ​ടാ​തെ 75 വ​യ​സ് ക​ഴി​ഞ്ഞ പ​ത്ത് സീ​നി​യ​ർ അം​ഗ​ങ്ങ​ളെ​യും ആ​ദ​രി​ച്ചു.
ച​ങ്ങ​നാ​ശേ​രി സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ടി. ​തോ​മ​സ് മൂ​ല​യി​ൽ, തി​രു​വ​ന​ന്ത​പു​രം ഏ​രി​യാ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് എം.​എം. ജോ​സ​ഫ് മ​ര​ത്തി​നാ​ൽ, സെ​ക്ര​ട്ട​റി പീ​റ്റ​ർ​ദാ​നം, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ഡി. മ​ത്താ​യി, പേ​രൂ​ർ​ക്ക​ട സെ​ന്‍റ് മേ​രീ​സ് കോ​ൺ​ഫ​റ​ൻ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഗ​ബ്രി​യേ​ൽ സൈ​മ​ൺ ത​ട്ടി​ൽ, ജോ​ഷി വ​ർ​ഗീ​സ്, ജെ​യിം​സ് ചേ​രി​ക്ക​ൽ, ജോ​സ് ഹോ​ർ​മി​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.