ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന: 150 കി​ലോ പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ൾ ന​ശി​പ്പി​ച്ചു
Monday, June 27, 2022 11:51 PM IST
പോ​ത്ത​ൻ​കോ​ട് : ആ​രോ​ഗ്യ വ​കു​പ്പും ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പും പോ​ത്ത​ൻ​കോ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ൾ പി​ടി​കൂ​ടി.
പോ​ത്ത​ൻ​കോ​ട് വേ​ങ്ങോ​ട് ച​ന്ത​ക​ളി​ൽ നി​ന്നും മൊ​ബൈ​ൽ ലാ​ബി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 150 കി​ലോ പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ൾ പി​ടി​കൂ​ടി ന​ശി​പ്പി​ച്ച​ത്.
പ​ഴ​കി​യ മ​ത്സ്യം വി​റ്റ​ഴി​ച്ച നാ​ലു പേ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ക​യും 11,000 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു. ഭ​ക്ഷ്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ അ​ർ​ഷി​ത ബ​ഷീ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ഷി​ബു, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഷാ​ജി​മോ​ൻ, ബീ​ന, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ അ​നി​ൽ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.