വാട്ടർ അഥോറിറ്റി പൈ​പ്പ് ലൈൻ ജോ​ലി​ക​ൾ ജൂലൈ 15നു ​മു​ന്പ് പൂ​ർ​ത്തി​യാ​ക്കും
Wednesday, June 29, 2022 12:08 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന, പു​തി​യ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ ജൂ​ലൈ 15നു ​മു​ന്പ് പൂ​ർ​ത്തി​യാ​ക്കി, റോ​ഡു​ക​ൾ ടാ​റി​ങ്ങി​നാ​യി റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​നു കൈ​മാ​റാ​ൻ ധാ​ര​ണ​യാ​യി. ഒ​ബ്സ​ർ​വേ​റ്റ​റി മു​ത​ൽ പാ​രി​സ് റോ​ഡ് വ​രെ​യും വാ​ൻ​റോ​സ് ജം​ഗ്ഷ​ൻ മു​ത​ൽ ഊ​റ്റു​കു​ഴി വ​രെ​യു​മു​ള്ള ഭാ​ഗ​ത്താ​ണ് പു​തി​യ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന ജോ​ലി ന​ട​ക്കു​ന്ന​ത്.
പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കു​ഴി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഈ ​സ്ഥ​ല​ങ്ങ​ളി​ലെ റോ​ഡു​ക​ളു​ടെ അ​വ​സ്ഥ മോ​ശ​മാ​യ​തി​നെ​ക്കു​റി​ച്ച് പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് സി​ഇ​ഒ സാം​ബ​ശി​വ റാ​വു​മാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി എം​ഡി എ​സ്. വെ​ങ്ക​ടേ​ശ​പ​തി ന​ട​ത്തി​യ ച​ർ​ച്ച​ക​ളെ തു​ട​ർ​ന്നാ​ണ് പൈ​പ്പ് ലൈ​ൻ ജോ​ലി​ക​ൾ ജൂ​ലൈ 15നു ​മു​ന്പ് പൂ​ർ​ത്തി​യാ​ക്കി റോ​ഡു​ക​ൾ ടാ​റിം​ഗി​നാ​യി കൈ​മാ​റാ​ൻ ധാ​ര​ണ​യാ​യ​ത്.