പോ​സ്റ്റു​മാ​ൻ ആ​സി​ഡ് ഉ​ള്ളി​ൽചെ​ന്ന് മ​രി​ച്ച നി​ല​യി​ൽ
Friday, July 1, 2022 2:51 AM IST
വി​തു​ര: പോ​സ്റ്റു​മാ​നെ വീ​ടി​നു സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ ആ​സി​ഡ് ഉ​ള്ളി​ൽ ചെ​ന്ന് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​തു​ര ചാ​രു​പാ​റ ഞാ​നി​ക്കു​ന്ന് രേ​വ​തി ഹൗ​സി​ൽ എ​ഫ്.​രാ​ജേ​ന്ദ്ര​ൻ നാ​യ​രാ​ണ് (59) മ​രി​ച്ച​ത്. നെ​ടു​മ​ങ്ങാ​ട് ത​പാ​ലോ​ഫീ​സി​ലെ പോ​സ്റ്റ്മാ​ൻ ആ​യി​രു​ന്നു. ക​ട​ബാ​ധ്യ​ത​യാ​ണ് കാ​ര​ണ​മെ​ന്നു സൂ​ചി​പ്പി​ക്കു​ന്ന ക​ത്ത് ഇ​യാ​ളി​ൽ നി​ന്നു പോ​ലീ​സി​നു കി​ട്ടി​യി​ട്ടു​ണ്ട്.

പാ​ലോ​ട് കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കി​ൽ നി​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് പു​ര​യി​ടം പ​ണ​യം വ​ച്ച് ഇ​യാ​ൾ ആ​റു ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്തി​രു​ന്നു. മു​ത​ലും പ​ലി​ശ​യും ചേ​ർ​ത്ത് വ​ലി​യ തു​ക​യാ​യ​തോ​ടെ മൂ​ന്നു മാ​സം മു​മ്പ് ബാ​ങ്ക് ലേ​ല ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നു. എ​ന്നാ​ൽ കു​ടി​ശി​ക​യി​ന​ത്തി​ൽ 50,000 രൂ​പ അ​ട​ച്ച് ലേ​ല ന​ട​പ​ടി ഒ​ഴി​വാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം തൊ​ളി​ക്കോ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ക​ര​മ​ട​യ്ക്കാ​ൻ ചെ​ന്ന​പ്പോ​ൾ ബാ​ങ്ക് അ​റ്റാ​ച്ച് ചെ​യ്തി​രി​ക്കു​ന്ന​താ​യി അ​റി​യി​ച്ചെ​ന്ന് ഇ​യാ​ളു​ടെ ഭാ​ര്യ വി​ളി​ച്ച് പ​റ​ഞ്ഞ​താ​യി സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് വീ​ടി​ന് സ​മീ​പ​മു​ള്ള പു​ര​യി​ട​ത്തി​ൽ ഇ​യാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ: സു​പ്ര​ഭ​ദേ​വി. മ​ക്ക​ൾ: അ​ര​വി​ന്ദ്, അ​രു​ണി​മ.