സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Sunday, July 3, 2022 12:07 AM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നും വി​ഴി​ഞ്ഞം ല​യ​ൻ​സ് ക്ല​ബ്ബും സം​യു​ക്ത​മാ​യി കിം​സ് ഹോ​സ്പി​റ്റ​ൽ, നിം​സ് മെ​ഡി​സി​റ്റി, ചൈ​ത​ന്യ ക​ണ്ണാ​ശു​പ​ത്രി എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. വി​ഴി​ഞ്ഞം കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പ് കോ​സ്റ്റ​ൽ സ്റ്റേ​ഷ​ൻ സി​ഐ എ​ച്ച്. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

വി​ഴി​ഞ്ഞം ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് മ​ണ്ണി​ൽ മ​നോ​ഹ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​യ​ൺ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഗോ​പ​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ സ​മീ​റ, നി​സാ​മു​ദീ​ൻ, പ​നി​യ​ടി​മ ജോ​ൺ, വി​ഴി​ഞ്ഞം സി​ഐ പ്ര​ജീ​ഷ് ശ​ശി, കോ​വ​ളം എ​സ്ഐ അ​നീ​ഷ് കു​മാ​ർ, കോ​സ്റ്റ​ൽ എ​സ്ഐ ജ്യോ​തി​ഷ് ചി​റ​വൂ​ർ, വി​ഴി​ഞ്ഞം ഇ​ട​വ​ക വി​കാ​രി ഫാ. ​മെ​ൽ​ക്കോ​ൺ, വി​ഴി​ഞ്ഞം ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി എ​ച്ച്.​എ. റ​ഹ്മാ​ൻ, ല​യ​ൺ വി​നോ​ദ് കു​മാ​ർ, നി​സാം സേ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.