ഡോ​ക്ടേ​ഴ്സ് ദി​നം ആ​ഘോ​ഷി​ച്ചു
Sunday, July 3, 2022 12:11 AM IST
പൂ​വാ​ർ : കാ​ഞ്ഞി​രം​കു​ളം ചൈ​ത​ന്യ ഫാ​മി​ലി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ടേ​ഴ്സ് ദി​ന​ത്തി​ൽ ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ചു.​ ഐ​എം​എ ഡ​ൽ​ഹി ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​അ​നൂ​പ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ചൈ​ത​ന്യ ഫാ​മി​ലി ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​ൽ. ശി​വ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ.​എ​സ്. മോ​ഹ​ന ച​ന്ദ്ര​ൻ, ക​രും​കു​ളം രാ​ധാ​കൃ​ഷ്ണ​ൻ, ക​ഴി​വൂ​ർ രാ​ജേ​ന്ദ്ര​ൻ, പി.​സി. സു​രേ​ഷ്, എ​ൽ. സ​ത്യ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ആ​തു​ര​സേ​വ​ന രം​ഗ​ത്ത് സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം അ​നു​ഷ്ടി​ക്കു​ന്ന ഡോ. ​എ​ൽ.​കെ. സോ​മ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് കാ​ഞ്ഞി​രം​കു​ളം അ​നു​പ​മ ഹോ​സ്പി​റ്റ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​മേ​ഹ നി​ർ​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

പ​ര​ണി​യം പി​എ​ച്ച്സി​യും, വ​ട്ട​വി​ള സെ​ന്‍റ് ജേ​ക്ക​ബ് എ​ൽ​പി​എ​സും സം​യു​ക്ത​മാ​യി ഡോ​ക്ടേ​ഴ്സ് ഡേ ​ദി​ന​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കു​ട്ടി​ക​ൾ​ക്കു​ള്ള ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ തി​രു​പു​റം ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ച്ച്.​എം. ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സു​ബി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ് കു​മാ​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ദീ​പ നാ​യ​ർ, ന​ഴ്സ് നി​ഷ, ബീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.