ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കു​ന്ന​ത് ജ​ന​ദ്രോ​ഹം: എം​പ്ലോ​യീ​സ് സം​ഘ്
Sunday, August 7, 2022 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: ഡീ​സ​ൽ ക്ഷാ​മ​ത്തി​ന്‍റെ പേ​രി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യും നി​ർ​ത്ത​ലാ​ക്കാ​നു​ള്ള തീ​രു​മാ​നം സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് എം​പ്ലോ​യീ​സ് സം​ഘ് ആ​വ​ശ്യ​പ്പെ​ട്ടു. ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​നാ​യി തു​ക ക​ണ്ടെ​ത്താ​നാ​യി പെ​ട്രോ​ളി​യം ക​മ്പ​നി​ക​ൾ​ക്ക് കു​ടി​ശി​ക വ​രു​ത്തി ആ​സൂ​ത്രി​ത​മാ​യി ഡീ​സ​ൽ ക്ഷാ​മം സൃ​ഷ്ടി​ക്കു​ന്ന ന​ട​പ​ടി ദു​രു​ദ്ദേ​ശ​പ​ര​മാ​ണ്. ശ​മ്പ​ള വി​ഷ​യ​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ക്ഷേ​ധ സ​മ​ര​ങ്ങ​ളെ പൊ​തു സ​മൂ​ഹം ഒ​ന്ന​ട​ങ്കം പി​ന്തു​ണ​ച്ച​തി​ന്‍റെ പ്ര​തി​കാ​ര​മാ​യി ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​ക്കു​ക​യോ, പൂ​ർ​ണ​മാ​യി നി​ർ​ത്ത​ലാ​ക്കു​ക​യോ ചെ​യ്യു​ന്ന​ത് ഒ​രു ജ​ന​കീ​യ സ​ർ​ക്കാ​രി​നും ഭൂ​ഷ​ണ​മ​ല്ലെന്ന് എം​പ്ലോ​യീ​സ് സം​ഘ് വി​ല​യി​രു​ത്തി.