പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം
Sunday, August 7, 2022 11:32 PM IST
വി​തു​ര : തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ചെ​ട്ടി​യാം​പാ​റ വാ​ർ​ഡം​ഗം ബി.​പ്ര​താ​പ​നെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ വ​ച്ചു ക​ഴി​ഞ്ഞ ദി​വ​സം ജാ​തി​പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.
പ​റ​ണ്ടോ​ട് തു​ട​ങ്ങി​യ മാ​ർ​ച്ച് കി​ളി​യ​ന്നൂ​രി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ്.​ഹാ​ഷി​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യൂ​ത്ത്കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷാ​ജി യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​മ​ൽ അ​ശോ​ക്, ഷൗ​ക്ക​ത്ത​ലി, ഭാ​സ്ക​ര​ൻ നാ​യ​ർ, എ​ൽ.​എ​സ്.​ലി​ജി,കാ​ര​യ്ക്ക​ൻ​തോ​ട് ര​മേ​ശ​ൻ,അ​ഭി​ലാ​ഷ് കി​ളി​യ​ന്നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു . അ​റ​സ്റ്റ് ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്കും പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കും മാ​ർ​ച്ചു ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.