ദ​ളി​ത് ക്രൈ​സ്ത​വ​രു​ടെ പ്ര​തി​ഷേ​ധം നാ​ളെ
Monday, August 8, 2022 11:37 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദ​ളി​ത് ക്രൈ​സ്ത​വ​ർ​ക്കു ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ൽ​കി​യ പ​ട്ടി​ക​ജാ​തി അ​വ​കാ​ശ​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും നി​ഷേ​ധി​ച്ച​തി​നെ​തി​രേ ദേ​ശ​വ്യാ​പ​ക​മാ​യി നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് ദ​ളി​ത് ക്രി​സ്ത്യ​ൻ​സ് (എ​ൻ​സി​ഡി​സി) കാ​ത്ത​ലി​ക് ബി​ഷ​പ്സ് കോ​ണ്‍​ഫ​റ​ൻ​സ് ഓ​ഫ് ഇ​ന്ത്യ (സി​ബി​സി​ഐ) നാ​ഷ​ണ​ൽ ക്രി​സ്ത്യ​ൻ ച​ർ​ച്ച​സ് ഇ​ൻ ഇ​ന്ത്യ (എ​ൻ​സി​സി​ഐ) എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ പ്ര​തി​ഷേ​ധ ദി​നം ആ​ച​രി​ക്കും.
കേ​ര​ള​ത്തി​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് ദ​ളി​ത് ക്രി​സ്ത്യ​ൻ​സ് (സി​ഡി​സി) കേ​ര​ള കാ​ത്ത​ലി​ക് ബി​ഷ​പ്സ് കോ​ണ്‍​ഫ്ര​ൻ​സ് (കെ​സി​ബി​സി) കേ​ര​ള ക്രി​സ്ത്യ​ൻ ച​ർ​ച്ച​സ് (കെ​സി​സി) എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ക്കു​മെ​ന്നു കൗ​ണ്‍​സി​ൽ ഓ​ഫ് ദ​ളി​ത് ക്രി​സ്ത്യ​ൻ​സ് കേ​ര​ള ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി.​ജെ.​ജോ​ർ​ജ് അ​റി​യി​ച്ചു.