ക​ർ​ഷ​ക​ർ ന​ല്കു​ന്ന കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ ഹോ​ർ​ട്ടി കോ​ർ​പ്പ് ഏ​റ്റെ​ടു​ക്ക​ണം
Monday, August 8, 2022 11:37 PM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ഗ്രാ​മീ​ണ കാ​ർ​ഷി​ക മൊ​ത്ത വ്യാ​പാ​ര മാ​ർ​ക്ക​റ്റി​ൽ ക​ർ​ഷ​ക​ർ എ​ത്തി​ക്കു​ന്ന മു​ഴു​വ​ൻ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളും ഹോ​ർ​ട്ടി​കോ​ർ​പ്പ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും ഏ​റ്റെ​ടു​ത്ത സാ​ധ​ന​ങ്ങ​ൾ​ക്ക് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ വി​ല ന​ല്ക​ണ​മെ​ന്നും കേ​ര​ള ക​ർ​ഷ​ക സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. കൃ​ഷി​യി​ട​ത്തി​ലെ വ​ന്യ​ജീ​വി ശ​ല്യം ത​ട​യാ​ൻ സോ​ളാ​ർ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കാ​ൻ ധ​ന​സ​ഹാ​യം ന​ല്ക​ണ​മെ​ന്നും കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ല്ലാ​ൻ അ​നു​മ​തി ന​ല്കി​യെ​ങ്കി​ലും അ​ത് പ്രാ​യോ​ഗി​ക​മാ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ച പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പൂ​വ​ത്തൂ​ർ സി.​വി. ബാ​ല​ച​ന്ദ്ര​ൻ ന​ഗ​റി​ൽ ന​ട​ന്ന ഏ​രി​യ സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ്മേ​ള​ന​ത്തി​ൽ മി​ക​ച്ച 10 ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​സി. വി​ക്ര​മ​ൻ, പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പ​ത്മ​കു​മാ​ർ, ട്ര​ഷ​റ​ർ ഡി.​കെ. മു​ര​ളി എം​എ​ൽ​എ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​ഡ്വ. ആ​ർ. ജ​യ​ദേ​വ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എ​സ്.​എ​സ്. ബി​ജു, സെ​ക്ര​ട്ട​റി ആ​ർ. മ​ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പി.​ജി. പ്രേ​മ​ച​ന്ദ്ര​നെ പ്ര​സി​ഡ​ന്‍റാ​യും എ. ​നൗ​ഷാ​ദ്, ആ​ർ. ദീ​പ എ​ന്നി​വ​രെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യും ആ​ർ. മ​ധു​വി​നെ സെ​ക്ര​ട്ട​റി​യാ​യും എം.​എ​സ്. പ്ര​ദീ​പ്, വേ​ങ്ക​വി​ള സു​രേ​ഷ് എ​ന്നി​വ​രെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യും ടി.​ആ​ർ. സു​രേ​ഷി​നെ ട്ര​ഷ​റ​ർ ആ​യു​മു​ള്ള 30 അം​ഗ ഏ​രി​യ ക​മ്മി​റ്റി​യെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.