വി​ല​ക്ക​യ​റ്റ​ം: പ്ര​തി​ഷേ​ധ സ​മ​ര​ക്ക​ടയുമായി യൂത്ത് കോൺഗ്രസ് ‌
Monday, August 8, 2022 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​നും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കു​മെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ജീ​സ് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​ര​ക്ക​ട സ്ഥാ​പി​ച്ചു. ഏ​ജീ​സ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചാ​യാ​ണ് പ്ര​ർ​ത്ത​ക​രെ​ത്തി​യ​ത്. പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബാ​രി​ക്കേ​ഡ് കെ​ട്ടി ത​ട​ഞ്ഞു. തു​ട​ർ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തീ​കാ​ത്മ​ക​മാ​യി ഏ​ജീ​സ് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​ര​ക്ക​ട സ്ഥാ​പി​ച്ചു.
യു​പി​എ സ​ർ​ക്കാ​രി​ന്‍റെ​യും എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ​യും കാ​ല​ത്തെ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വി​വ​ര പ​ട്ടി​ക അ​ട​ങ്ങു​ന്ന ബോ​ർ​ഡ് സ്ഥാ​പി​ച്ചാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. പ്ര​തി​ഷേ​ധം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ല​ക്ക​യ​റ്റ​വും സാ​ന്പ​ത്തി​ക മാ​ന്ദ്യ​വു​മാ​ണ് മോ​ദി സ​ർ​ക്കാ​രി​ന്‍റെ മു​ഖ​മു​ദ്ര​യെ​ന്ന് ശ​ബ​രീ​നാ​ഥ​ൻ പറഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ധീ​ർ​ഷാ പാ​ലോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഷ​ജീ​ർ നേ​മം, വി​നോ​ദ് കോ​ട്ടു​കാ​ൽ, ചി​ത്ര​ദാ​സ്, എ​സ്.​പി. അ​രു​ണ്‍, ബി.​എ​സ്. അ​നൂ​പ്, എ.​ജി. ശ​ര​ത്, മ​ഹേ​ഷ് ച​ന്ദ്ര​ൻ, ടി.ആ​ർ. രാ​ജേ​ഷ്‌ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.