വീ​ട് വി​ട്ടി​റ​ങ്ങി​യ കു​ട്ടി​യെ മണിക്കൂറുകൾക്കുള്ളിൽ ക​ണ്ടെ​ത്തി
Tuesday, August 9, 2022 11:04 PM IST
ശ്രീ​കാ​ര്യം : സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ അ​മ്മ​യു​മാ​യി പി​ണ​ങ്ങി വീ​ട് വി​ട്ടി​റ​ങ്ങി​യ ഒ​ൻ​പ​ത​ര വ​യ​സു​കാ​ര​നെ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30 ഓ​ടെ പൗ​ഡി​ക്കോ​ണം പാ​ണ​ൻ​വി​ള​യി​ൽ താ​മ​സി​ക്കു​ന്ന കു​ട്ടി​യാ​ണ് വ​ഴ​ക്ക് പ​റ​ഞ്ഞ​തി​ന് അ​മ്മ​യു​മാ​യി പി​ണ​ങ്ങി വീ​ട് വി​ട്ടി​റ​ങ്ങി​യ​ത്. 11 ന് ​ശ്രീ​കാ​ര്യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വീ​ട്ടു​കാ​ർ പ​രാ​തി​യു​മാ​യി എ​ത്തി. ശ്രീ​കാ​ര്യം സ്റ്റേ​ഷ​നി​ലെ സി​റ്റി സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​നൂ​പ്,വി​നോ​ദ് എ​ന്നി​വ​ർ കു​ട്ടി​യു​ടെ ചി​ത്രം വാ​ട്സ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ ഷെ​യ​ർ ചെ​യ്യു​ക​യും ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മ​റ്റൊ​രു സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ര​വി​ശ​ങ്ക​ർ മു​ക്കോ​ല സ്കൂ​ളി​ന് സ​മീ​പ​ത്തു​കൂ​ടെ ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ തി​രി​ച്ച​റി​യു​ക​യും തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ശ്രീ​കാ​ര്യം എ​സ് ഐ ​ബി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മെ​ത്തി കു​ട്ടി​യെ വീ​ട്ടി​ൽ എ​ത്തി​ച്ചു.