ന​വ​സ​ങ്ക​ല്‍​പ് പ​ദ​യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി
Tuesday, August 9, 2022 11:04 PM IST
തി​രു​വ​ന​ന്ത​പു​രം : സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ കോ​ണ്‍​ഗ്ര​സ്‌ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള ന​വ​സ​ങ്ക​ല്‍​പ് പ​ദ​യാ​ത്ര​യ്ക്ക് നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ തു​ട​ക്ക​മാ​യി.

ഗാ​ന്ധി​ജി​യു​ടെ പാ​ദ​സ്പ​ര്‍​ശ​മേ​റ്റ ജി.​രാ​മ​ച​ന്ദ്ര​ന്‍റെ സ്മ​ര​ണ​ക​ളു​ള്ള ഊ​രൂ​ട്ടു​കാ​ല മാ​ധ​വി​മ​ന്ദി​ര​ത്തി​ല്‍ വ​ച്ച് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം.​ഹ​സ​ന്‍ ഡി​സി​​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി​ക്ക് ദേ​ശീ​യ പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ര്യാ​പു​രം ശ്രീ​കു​മാ​ര്‍,കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ​ന്‍. ശ​ക്ത​ന്‍, ജി.​സു​ബോ​ധ​ന്‍, ജി.​എ​സ്.​ബാ​ബു, എ​ന്‍. പീ​താം​ബ​ര​കു​റു​പ്പ്, വി.​എ​സ്.​ശി​വ​കു​മാ​ര്‍, ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള, ടി.​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്, നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍, എ​സ്.​കെ. അ​ശോ​ക് കുമാ​ര്‍, ആ​ര്‍.​സെ​ല്‍​വ​രാ​ജ്, എം.​എ.​വാ​ഹി​ദ്, കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ന്‍,പി.​കെ.​വേ​ണു​ഗോ​പാ​ല്‍, ആ​ര്‍.​വ​ത്സ​ല​ന്‍, ഷി​ഹാ​ബു​ദ്ദീ​ന്‍ കാ​ര്യ​ത്ത്, വി.​കെ.​അ​വ​നീ​ന്ദ്ര​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ചെ​ങ്ക​ൽ ബ്ലോ​ക്കി​ലെ പ​ദ​യാ​ത്ര എം.​എം.​ഹ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ശ്രീ​ധ​ര​ൻ നാ​യ​ർ പ​ദ​യാ​ത്ര​ക്ക് നേ​തൃ​ത്വം ന​ൽ​കി. പാ​റ​ശാ​ല ബ്ലോ​ക്കി​ലെ പ​ദ​യാ​ത്ര കൊ​റ്റാ​മ​ത്ത് എ.​ടി.​ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​റ​ശ്ശാ​ല ന​ട​ന്ന സ​മാ​പ​ന യോ​ഗം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ല്ലി​യോ​ട് സ​ത്യ​നേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.