ക​മ്പ്യൂ​ട്ട​ർ സാ​ക്ഷ​ര​താ പ​ദ്ധ​തി സം​ഘ​ടി​പ്പി​ച്ചു
Tuesday, August 9, 2022 11:27 PM IST
കാ​ട്ടാ​ക്ക​ട : മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജ് ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​മ്പ്യൂ​ട്ട​ർ സാ​ക്ഷ​ര​താ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി. കോ​ള​ജ് സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ സാ​മൂ​ഹി​ക സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ളാ​യ 35 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. ര​ണ്ടാം വ​ർ​ഷ ബി​സി​എ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഒ​രാ​ഴ്ച ദൈ​ർ​ഘ്യ​മു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ സി​ല​ബ​സ്‌ ത​യാ​റാ​ക്കി​യ​ത്.
പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ഡോ. ടി​റ്റോ വ​ർ​ഗീ​സ് സി​എം​ഐ​യും പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ളി ജേ​ക്ക​ബും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി ലി​ബി കു​ര്യ​ൻ, അ​ധ്യാ​പ​ക​രാ​യ വി. ​ല​ക്ഷ്മി, എ​സ്.​എ​സ്. ദീ​പ്തി റാ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.