യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു
Tuesday, August 9, 2022 11:27 PM IST
നെ​ടു​മ​ങ്ങാ​ട്: ഹി​രോ​ഷി​മ- നാ​ഗ​സാ​ക്കി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​നാ​ർ​ദ്ദ​ന​പു​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജൂ​ണിയ​ർ റെ​ഡ്ക്രോ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ യു​ദ്ധ​വി​രു​ദ്ധ റാ​ലി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ എം.​എ​സ്. ആ​ദ​ർ​ശ് കു​മാ​ർ ഫ്ലാ​ഗ്ഓ​ഫ് ചെ​യ്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജൂ​ണിയ​ർ റെ​ഡ്ക്രോ​സി​ന്‍റെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ വി​ജ​യ​ല​ക്ഷ്മി, ടി.​എ​സ്. അ​രു​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നാ​ഗ​സാ​ക്കി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ളി​ൽ "ആ​ണ​വ​യു​ദ്ധ​ത്തി​ന്‍റെ ബാ​ക്കി​പ​ത്രം' എ​ന്ന വി​ഷ​യ​ത്തി​ൽ ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

ബിജെപി ധ​ർ​ണ ന​ട​ത്തി

വി​തു​ര: ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ കു​റി​ച്ച് വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന എ​ൽ ഡി​എ​ഫ് ,യു​ഡി​എ​ഫ് മു​ന്ന​ണി​ക​ളു​ടെ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​നും അ​തി​ന് ഒ​ത്താ​ശ ചെ​യ്യു​ന്ന പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മെ​തി​രെ ബി​ജെ​പി തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു. ബി​ജെ​പി ആ​ര്യ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പു​ളി​മൂ​ട് സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡ​ന്‍റ് വി​നോ​ബാ ജ​യ​ൻ അ​ധ്യ​ക്ഷ​നാ​യി. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​ച്ച​ൻ​കോ​ട് വേ​ണു​ഗോ​പാ​ൽ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പ​ന​യ്ക്കോ​ട് സു​നി​ൽ, ചെ​റ്റ​ച്ച​ൽ അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.