ഹ​രി​ത സേ​ന ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, August 9, 2022 11:27 PM IST
തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ ഹ​രി​ത സേ​ന ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ൺ​സി​ൽ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന ഇക്കോ ക്ല​ബ്ബു​ക​ളു​ടെ അ​പ്പ​ക്സ് ബോ​ഡി​യാ​ണ് ദേ​ശീ​യ ഹ​രി​ത സേ​ന.
ജി​ല്ല​യി​ൽ 300 വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​യി 15000 ഗ്രീ​ൻ വോ​ള​ന്‍റി​യ​ർ​മാ​രാ​ണ് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​നം ന​ട​ത്തി വ​രു​ന്ന​ത്. 2022 വ​ർ​ഷ​ത്തെ ജി​ല്ല​യി​ലെ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന​ത്. സ്കൂ​ളി​ന്‍റെ ഒ​രേ​ക്ക​റി​ൽ പ​രം ഭൂ​മി കൃ​ഷി / പ​രി​സ്ഥി​തി ആ​വ​ശ്യ​ത്തി​നാ​യി മാ​റ്റി പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​ന്ന് ന​ട​ക്കും.