മ​രം മു​റി​ച്ചു മാ​റ്റി​യ സ്ഥ​ലം റീ​സ​ര്‍​വെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു
Tuesday, August 9, 2022 11:27 PM IST
വെ​ള്ള​റ​ട: സ​ര്‍​ക്കാ​ര്‍ പു​റ​മ്പോ​ക്കി​ലെ ആ​ഞ്ഞി​ലി​മ​രം ക്വ​ട്ടേ​ഷ​ന്‍ സം​ഘം മു​റി​ച്ചു മാ​റ്റി​യ സം​ഭ​വ​ത്തി​ല്‍ റീ​സ​ര്‍​വെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​മ​ര​വി​ള കാ​ര​ക്കോ​ണം റോ​ഡി​ല്‍ കൂ​ന​ന്പ​ന ജം​ഗ്ഷ​നു സ​മീ​പ​ത്തു​ള്ള ആ​ഞ്ഞി​ലി മ​ര​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മു​റി​ച്ചു ക​ട​ത്തി​യ​ത്.
പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ള്ള​തും പ​ത്തു ല​ക്ഷ​ത്തി​ലേ​റെ വി​ല​മ​തി​ക്കു​ന്ന​തു​മാ​യ മ​ര​മാ​ണ് മു​റി​ച്ചു ക​ട​ത്തി​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഹെ​വി ക​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ​യും ക്രെ​യി​നു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് സം​ഘം മ​രം​മു​റി​ച്ചു ക​ട​ത്തി​യ​ത്. പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് ലേ​ലം ചെ​യ്തു ന​ല്‍​കി​യ​താ​ണെ​ന്നാ​യി​രു​ന്നു സം​ഘം സ​മീ​പ​വാ​സി​ക​ളോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യാ​ഗ​സ്ഥ​രെ​ത്തി​യ​പ്പോ​ഴാ​ണ് മ​രം ലേ​ലം ചെ​യ്തു ന​ല്‍​കി​യ​ത​ല്ലെ​ന്ന വി​വ​രം പു​റ​ത്താ​യ​ത്.
തു​ട​ര്‍​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കു​ന്ന​ത്തു​കാ​ല്‍ മേ​ഖ​ല​യു​ടെ ചു​മ​ത​ല​യു​ള്ള അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ‌റ​വ​ന്യൂ വ​കു​പ്പി​ന് ഭൂ​മി അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്താ​നു​ള്ള പ്ര​ത്യേ​ക അ​പേ​ക്ഷ​യും ന​ല്‍​കി. ഇ​തേ തു​ട​ര്‍​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം താ​ലൂ​ക്ക് റീ​സ​ര്‍​വെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി അ​ള​വ് ന​ട​ത്തി​യ​ത്. മ​രം നി​ന്ന സ്ഥ​ലം സ​ര്‍​ക്കാ​ര്‍ പു​റ​മ്പോ​ക്കാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ വെ​ള്ള​റ​ട പോ​ലീ​സ് മ​രം ലോ​ഡ് ക​യ​റ്റി​യ ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്‍​പ്പെ​ടെ ഉള്ളവർക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.
അ​ന്വേ​ഷ​ണ​ത്തി​നാ​യി വെ​ള്ള​റ​ട സി​ഐ മൃ​തു​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​റം​ഗ സം​ഘം രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. സ​ബ് ഇ​ന്‍​സ്പ​ക്ട​ര്‍ ആ​ന്‍റ​ണി ജോ​സ​ഫ് നെ​റ്റോ, ഗ്രേ​ഡ് എ​സ്ഐ മ​ണി​കു​ട്ട​ന്‍, പ്ര​ദീ​പ്, ദീ​പു തു​ട​ങ്ങി​യ​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.