ചു​മ​ട്ടു​തൊ​ഴി​ലാ​ളി കു​ത്തേ​റ്റു മ​രി​ച്ചു; അ​നു​ജ​ന്‍ അ​റ​സ്റ്റി​ല്‍
Friday, August 12, 2022 12:17 AM IST
ക​ഴ​ക്കൂ​ട്ടം: മ​ദ്യ​പി​ച്ചു​ണ്ടാ​യ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് അ​നു​ജ​ന്‍റെ കു​ത്തേ​റ്റ ജ്യേഷ്ഠൻ മ​രി​ച്ചു. പു​ല്ലാ​ട്ടു​ക​രി ല​ക്ഷം വീ​ട്ടി​ല്‍ രാ​ജു (42) ആ​ണ് കു​ത്തേ​റ്റു മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ അ​നു​ജ​ന്‍ രാ​ജ​യെ (39) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ഴ​ക്കൂ​ട്ട​ത്തെ സി​ഐ​ടി​യു യൂ​ണി​യ​നി​ലു​ള്ള ചു​മ​ട്ടു തൊ​ഴി​ലാ​ളി​യാ​ണ് രാ​ജു. അ​നു​ജ​ന്‍ രാ​ജ ഓ​ട്ടോ​റി​ക്ഷാ​ഡ്രൈ​വ​റാ​ണ്. ബു​ധ​നാ​ഴ്ച അ​ര്‍​ധ​രാ​ത്രി​ക്കു​ശേ​ഷം ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സ​ഹോ​ദ​ര​ന്മാര്‍​ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. രാ​ത്രി​യി​ൽ മ​ദ്യ​പി​ച്ച​തി​നെ തു​ട​ർ​ന്ന് സ​ഹോ​ദ​ര​ന്മാ​ർ ത​മ്മി​ൽ വാ​ക്കേ​റ്റം ഉ​ണ്ടാ​വു​ക​യും അ​തി​നി​ട​യി​ൽ അ​നു​ജ​ൻ ജ്യേഷ്ഠന്‍റെ നെ​ഞ്ചി​ൽ ക​ത്തി കൊ​ണ്ട് കു​ത്തു​ക​യു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മ​ദ്യ​പി​ച്ചു​ള്ള ബ​ഹ​ളം പ​ല ദി​വ​സ​വും ഉ​ണ്ടാ​യ​തു​കൊ​ണ്ട് ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ വാ​ക്കേ​റ്റം അ​യ​ൽ​ക്കാ​ര്‍ അ​വ​ഗ​ണി​ച്ചു. നെ​ഞ്ചി​ല്‍ കു​ത്തേ​റ്റ രാ​ജു വീ​ടി​നു​മു​ന്നി​ല്‍ കു​ഴ​ഞ്ഞു​വീ​ണ​പ്പോ​ള്‍ നാ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തി പോ​ലീ​സി​ല്‍ അ​റി​യി​ച്ചു.

അ​നു​ജ​ന്‍ രാ​ജ ത​ന്നെ​യാ​ണ് ത​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ രാ​ജു​വി​നെ ക​ഴ​ക്കൂ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. അ​വി​ടെ​നി​ന്നു പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആം​ബു​ല​ന്‍​സി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം കോ​ല​ത്തു​ക​ര ശ്മ​ശാ​ന​ത്തി​ല്‍ സം​സ്ക​രി​ച്ചു. രാ​ജ​നും വ​സ​ന്ത​യു​മാ​ണ് മാ​താ​പി​താ​ക്ക​ൾ. ഭാ​ര്യ: സൗ​മ്യ.