രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്നു : കെ.​സി.​വേ​ണു​ഗോ​പാ​ൽ
Sunday, August 14, 2022 12:10 AM IST
തി​രു​വ​ന​ന്ത​പു​രം: ക​പ​ട ദേ​ശീ​യ​വാ​ദം ഉ​യ​ർ​ത്തി രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ​സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച ന​വ​സ​ങ്ക​ൽ​പ് പ​ദ​യാ​ത്ര​യു​ടെ സ​മാ​പ​നം ഗാ​ന്ധി​പാ​ർ​ക്കി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഗാ​ന്ധി​ജി​യു​ടെ പാ​ദ​സ്പ​ർ​ശ​മേ​റ്റ മാ​ധ​വീ മ​ന്ദി​ര​ത്തി​ൽ നി​ന്നു​മാ​രം​ഭി​ച്ച പ​ദ​യാ​ത്ര നെ​യ്യാ​റ്റി​ൻ​ക​ര, ചെ​ങ്ക​ൽ, പാ​റ​ശാ​ല, വെ​ള്ള​റ​ട, അ​രു​വി​ക്ക​ര, ആ​ര്യ​നാ​ട്, നെ​ടു​മ​ങ്ങാ​ട്, ക​ല്ല​റ, വാ​മ​ന​പു​രം, കി​ളി​മാ​നൂ​ർ, നാ​വാ​യി​ക്കു​ളം, വ​ർ​ക്ക​ല, ആ​റ്റി​ങ്ങ​ൽ, ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്കു​ക​ൾ ക​ട​ന്നാ​ണ് ഇ​ന്ന​ലെ ഗാ​ന്ധി പാ​ർ​ക്കി​ൽ സ​മാ​പി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് ആ​ശാ​ൻ സ്ക്വ​യ​റി​ൽ നി​ന്നു​മാ​രം​ഭി​ച്ച പ​താ​കാ​ഘോ​ഷ​യാ​ത്ര എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി, എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ, ജി.​എ​സ്. ബാ​ബു, ജി.​സു​ബോ​ധ​ൻ, പ​ഴ​കു​ളം മ​ധു, വി.​എ​സ്. ശി​വ​കു​മാ​ർ, കെ.​പി. ശ്രീ​കു​മാ​ർ, ടി. ​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്, വി. ​പ്ര​താ​പ​ച​ന്ദ്ര​ൻ, നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.