കെ​സി​ബി​സി ന​ട​ത്തു​ന്ന ലോ​ഗോ​സ് ക്വി​സി​ന് ത​യാ​റെ​ടു​ക്കാ​ൻ ആ​പ്പ്
Monday, August 15, 2022 12:00 AM IST
തി​രു​വ​ന​ന്ത​പു​രം : കെ​സി​ബി​സി​യു​ടെ കീ​ഴി​ൽ കേ​ര​ള കാ​ത്ത​ലി​ക് ബൈ​ബി​ൾ സൊ​സൈ​റ്റി ന​ട​ത്തു​ന്ന ലോ​ഗോ​സ് ക്വി​സി​ന് ത​യാ​റാ​കു​ന്ന​വ​ര്‍​ക്കാ​യു​ള്ള മൊ​ബൈ​ൽ ആ​പ്പി​ന്‍റെ അ​ഞ്ചാം വെ​ര്‍​ഷ​ൻ തി​രു​വ​ന​ന്ത​പു​രം ലത്തീൻ അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് ജെ. ​നേ​റ്റോ പു​റ​ത്തി​റ​ക്കി. ലോ​ഗോ​സ് ആ​പ്പി​ൽ ഗെ​യി​മാ​യി ക​ളി​ച്ചു​കൊ​ണ്ട് 2022 ലെ ​പാ​ഠ ഭാ​ഗ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കി സ​മ്മാ​നം നേ​ടാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്. 2022ലെ ​വ​ച​ന ഭാ​ഗ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള 1050 ചോ​ദ്യ​ങ്ങ​ളാ​ണ് മൊ​ബൈ​ൽ ആ​പ്പി​ലു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത​യി​ലെ മീ​ഡി​യ ക​മ്മീ​ഷ​നും അ​ജ​പാ​ല​ന ശു​ശ്രൂ​ഷ സ​മി​തി​യും ചേ​ർ​ന്നാ​ണ് ആ​പ്പ് പു​റ​ത്തി​റ​ക്കി​യ​ത്.

അ​തി​രൂ​പ​ത അ​ജ​പാ​ല​ന ശു​ശ്രൂ​ഷ ഡ​യ​റ​ക്ട​ർ ഫാ. ​ഡാ​ർ​വി​ൻ പീ​റ്റ​ർ, മീ​ഡി​യ ക​മ്മീ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ. ​ദീ​പ​ക് ആ​ന്‍റോ, ഷാ​ജി ജോ​ർ​ജ്, ആ​ൻ​സ​ൺ, പ്ര​ദീ​പ് എ​ന്നി​വ​ർ​ക്കൊ​പ്പം ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ലോ​ഗോ​സ് ആ​പ്പി​ൽ ക​ളി​ച്ച് കൂ​ടു​ത​ൽ പോ​യി​ന്‍റു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ മ​ത്സ​രാ​ർ​ഥി​ക​ളും ലോ​ഞ്ചിം​ഗ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ന്നു​മു​ത​ൽ ഒ​ന്നാം ഘ​ട്ട​ത്തി​ലെ ജോ​ഷ്വാ​യു​ടെ പു​സ്ത​ക​ത്തി​ൽ നി​ന്നു​ള്ള 300 ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കി ക​ളി​ക്കാ​വു​ന്ന​താ​ണ്. 25 മു​ത​ൽ ര​ണ്ടാം ഘ​ട്ടം ആ​പ്പി​ൽ ല​ഭ്യ​മാ​കും. സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് മൂ​ന്നാം ഘ​ട്ട​വും സെ​പ്റ്റം​ബ​ർ 15 ന് ​നാ​ലാം ഘ​ട്ട​വും സെ​പ്റ്റം​ബ​ർ 20, 23 തീ​യ​തി​ക​ളി​ൽ ലോ​ഗോ​സ് മോ​ഡ​ൽ പ​രീ​ക്ഷ​യും സെ​പ്റ്റം​ബ​ർ 24ന് ​രാ​ത്രി 10ന് ​അ​ന്തി​മ​ഫ​ല​വും ആ​പ്പി​ൽ ല​ഭ്യ​മാ​കും.

2017 മു​ത​ല്‍ പു​റ​ത്തി​റ​ക്കി​യ ആ​പ്പി​ൽ ഒ​രോ വ​ർ​ഷ​വും ആ​യി​ര​ക്ക​ണ​ക്കി​നു പേ​രാ​ണ് ലോ​ക​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലി​രു​ന്ന് ലോ​ഗോ​സ് ക്വി​സി​ന് ത​യാ​റെ​ടു​ക്കു​ന്ന​ത്.

ആ​ദ്യ​ശ്ര​മ​ത്തി​ൽ ത​ന്നെ കു​റ​ഞ്ഞ സ​മ​യ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കു​ന്ന​വ​ർ​ക്ക് കൂ​ടു​ത​ൽ പോ​യി​ന്‍റ് ല​ഭി​ക്ക​ത്ത​ക്ക രീ​തി​യി​ലാ​ണ് ഗെ​യിം രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ലോ​ഗോ​സ് ആ​പ്പ് അ​ഞ്ചാം വേ​ർ​ഷ​ൻ ഗൂ​ഗി​ൾ പ്ലേ​സ്റ്റോ​റി​ൽ ഇ​പ്പൊ​ൾ ല​ഭ്യ​മാ​ണ്.