"അ​ക്ക' സൗ​ഹൃ​ദ സം​ഗ​മം 2022 ഇ​ന്ന്
Monday, August 15, 2022 12:01 AM IST
കാ​ട്ടാ​ക്ക​ട : അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ൻ കോ​ള​ജ് അ​ലും​നി (അ​ക്ക) സൗ​ഹൃ​ദ സം​ഗ​മം 2022 ഇ​ന്ന് കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ ന​ട​ക്കും. കോ​ള​ജ് ആ​രം​ഭി​ച്ച 1965 മു​ത​ലു​ള്ള പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മ​മാ​ണ് ന​ട​ക്കു​ക. രാ​വി​ലെ 9.15 ന് ​ര​ജി​സ്ടേ​ഷ​ൻ ന​ട​പ​ടി​ക​ളോ​ടെ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി അ​ഡ്വ. ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ൽ ഗു​രു​വ​ന്ദ​നം അ​ഡ്വ ഐ.​ബി.​സ​തീ​ഷ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ലോ​ഗോ പ്ര​കാ​ശ​നം അ​ഡ്വ. എം. ​വി​ൻ​സ​ന്‍റ് എം​എ​ൽ​എ​യും സ്മ​ര​ണി​ക "മി​ഴി'​യു​ടെ പ്ര​കാ​ശ​നം കെ. ​ആ​ൻ​സ​ല​ൻ എം​എ​ൽ​എ​യും നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് "അ​ക്കാ' ക​ലാ സാം​സ്കാ​രി​ക സം​ഘ​ട​ന​യു​ടെ ഉ​ദ്ഘാ​ട​നം ക​വി മു​രു​ക​ൻ നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ സീ​രി​യ​ൽ താ​രം ഉ​മാ നാ​യ​ർ, രാ​ജ കു​മാ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.