പൂ​ച്ച പാ​ലു​കു​ടി​ക്കും പോ​ലെ അ​ധി​കാ​രി​ക​ൾ ന​മ്മെ പ​റ്റി​ക്കു​ന്നു; മോ​ൺ. യൂ​ജി​ൻ എ​ച്ച്.​പെ​രേ​ര
Friday, August 19, 2022 12:04 AM IST
വി​ഴി​ഞ്ഞം: പൂ​ച്ച പാ​ലു​കു​ടി​ക്കും പോ​ലെ അ​ധി​കാ​രി​ക​ൾ ന​മ്മെ പ​റ്റി​ക്കു​ക​യാ​ണെ​ന്നും ആ ​വാ​ക്കു​ക​ൾ ഇ​നി വി​ശ്വ​സി​ക്കി​ല്ലെ​ന്നും അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. യൂ​ജി​ൻ എ​ച്ച്.​പെ​രേ​ര. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ വി​ഴി​ഞ്ഞം തു​റ​മു​ഖ ക​വാ​ട​ത്ത് ന​ട​ത്തു​ന്ന മൂ​ന്നാം ദി​വ​സ​ത്തെ രാ​പ്പ​ക​ൽ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഈ ​പ്ര​ദേ​ശം മു​ഴു​വ​ൻ പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കും. ഓ​മ​ന​പേ​രാ​ണെ​ങ്കി​ലും പ​ട്ടാ​ള​ത്തി​നാ​വും ഇ​വി​ടെ നി​യ​ന്ത്ര​ണം. അ​ദാ​നി,അ​മ്പാ​നി​മാ​രു​ടെ കീ​ശ വീ​ർ​പ്പി​ക്കാ​നാ​ണ് ഇ​ത്ത​രം പ​ദ്ധ​തി​ക​ളെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
ആ​ർ​ച്ച് ബി​ഷ​പ് ഡോ.​തോ​മ​സ് ജെ.​നെ​റ്റോ, സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ആ​ർ. ക്രി​സ്തു ദാ​സ്, വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ടി.​നി​ക്കൊ​ളാ​സ്, മോ​ൺ. ജ​യിം​സ് കു​ലാ​സ്, ഫാ. ​തി​യോ​ഡോ​ഷ്യ​സ്, ഫാ.​മൈ​ക്കി​ൾ തോ​മ​സ്, ഫാ.​ലോ​റ​ൻ​സ് കു​ലാ​സ്, ഫാ.​റോ​ബി​ൻ​സ​ൺ, ഫാ.​സൈ​റ​സ് ക​ള​ത്തി​ൽ, ഫാ.​ഷാ​ജ​ൻ ജോ​സ്, ഫാ.​ഡൈ​സ​ൺ, ഫാ.​ഡാ​ർ​വി​ൻ, ഫാ.​ജേ​ക്ക​ബ് സ്റ്റെ​ല്ല​സ്, ഫാ.​ആ​ന്‍റ​ണി, ഫാ.​അ​നീ​ഷ് ഫെ​ർ​ണാ​ണ്ട​സ്, ക​ൺ​വീ​ന​ർ​മാ​രാ​യ പാ​ട്രി​ക് മൈ​ക്കി​ൾ, ജോ​ൺ​സ​ൺ ജോ​സ​ഫ്, നി​ക്സ​ൺ ലോ​പ്പ​സ്, ജോ​യി ജെ​റാ​ൾ​ഡ്, ജോ​യി വി​ൻ​സെ​ന്‍റ്, ജാ​ക്സ​ൻ ഫെ​ൻ​സ​ൻ എ​ന്നി​വ​ർ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.