മാ​ധ്യ​മ​മേ​ഖ​ല ക​ട​ന്നു പോ​കു​ന്ന​ത് ക​ടു​ത്ത വെ​ല്ലു​വി​ളി​യി​ലൂ​ടെ: മ​ന്ത്രി അ​നി​ൽ
Friday, August 19, 2022 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​രം​ഗം ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​തെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളെ​യും അ​തി​ജീ​വി​ച്ചു മു​ന്നോ​ട്ടു​പോ​കാ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ന്ത്യ​ൻ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് സ്മോ​ൾ ആ​ന്‍റ് മീ​ഡി​യം ന്യൂ​സ് പേ​പ്പേ​ഴ്സ് (ഐ​എ​ഫ്എ​സ്എം​എ​ൻ) ഏർപ്പെടുത്തിയ മാ​ധ്യ​മ​ശ്രീ പു​ര​സ്കാ​ര വി​ത​ര​ണ​വും ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ളും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
യോ​ഗ​ത്തി​ൽ മു​ൻ കേ​ന്ദ്ര​മ​ന്ത്രി പ്ര​ഫ. കെ.​വി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ധ്യ​മ​ശ്രീ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും മാ​തൃ​ഭൂ​മി മു​ൻ ഡ​പ്യൂ​ട്ടി എ​ഡി​റ്റ​റു​മാ​യ കെ. ​പ്ര​ഭാ​ക​ര​ൻ, പൂ​വ​ച്ച​ൽ സ​ദാ​ശി​വ​ൻ സ്മാ​ര​ക മാ​ധ്യ​മ പു​ര​സ്കാ​ര​ത്തി​നു അ​ർ​ഹ​നാ​യ രാ​ഷ്ട്ര​ദീ​പി​ക റി​പ്പോ​ർ​ട്ട​ർ എം. ​സു​രേ​ഷ്ബാ​ബു എ​ന്നി​വ​ർ മ​ന്ത്രി​യി​ൽ നി​ന്നും അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.