"ഗ്ലി​ന്‍റ് ഗാ​ർ​ല​ന്‍റ്' പ്ര​കാ​ശ​നം ചെ​യ്തു
Friday, August 19, 2022 12:04 AM IST
ആ​റ്റി​ങ്ങ​ൽ : അ​വ​ന​വ​ഞ്ചേ​രി ഗ​വ. ഹൈ​സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​റ​ത്തി​റ​ക്കി​യ ഇം​ഗ്ലീ​ഷ് ക​വി​താ​സ​മാ​ഹാ​രം "ഗ്ലി​ന്‍റ് ഗാ​ർ​ല​ന്‍റ്' പ്ര​കാ​ശ​നം ചെ​യ്തു. തോ​ന്ന​യ്ക്ക​ൽ സാ​യി​ഗ്രാ​മ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യും മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റു​മാ​യ കെ. ​ജ​യ​കു​മാ​ർ പ്ര​കാ​ശ​നം ചെ​യ്തു. ആ​ഗോ​ള ക​വി​താ​കൂ​ട്ടാ​യ്മ​യാ​യ ഹാ​വ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക​വി​താ​ലാ​പ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​വ​ന​വ​ഞ്ചേ​രി ഗ​വ. ഹൈ​സ്കൂ​ളി​ലെ കേ​ഡ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ 30 കു​ട്ടി​ക​ൾ എ​ഴു​തി​യ 32 ഇം​ഗ്ലീ​ഷ് ക​വി​ത​ക​ളു​ടെ സ​മാ​ഹാ​ര​മാ​ണ് "ഗ്ലി​ന്‍റ് ഗാ​ർ​ല​ന്‍റ്'.
സാ​യി​ഗ്രാ​മം എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ.​എ​ൻ. ആ​ന​ന്ദ​കു​മാ​ർ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. വി. ​ശ​ശി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ ഹാ​വ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ പ്ര​വ​ർ​ത്ത​ക​രാ​യ ഇ​മ്മാ​നു​വേ​ൽ മെ​റ്റി​ൽ​സ്, സി.​എ​സ്. ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ, കാ​ര്യ​വ​ട്ടം ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, വി​ജ​യ​ൻ പാ​ലാ​ഴി, പ്ര​ഫ. പ​ങ്ക​ജം കൊ​ട്ടാ​ര​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.