ഫാം ​തൊ​ഴി​ലാ​ളി​ക​ൾ 24ന് ​പ​ണി​മു​ട​ക്കു​ം
Friday, August 19, 2022 12:04 AM IST
വി​തു​ര : സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി ദ്രോ​ഹ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു കൊ​ണ്ട് ഫാം ​തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കു​ന്നു. നാ​ഷ​ണ​ൽ ഗ​വ​ൺ​മെ​ന്‍റ് ഫാം ​വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ഐ​എ​ൻ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 24ന് ​പ​ണി​മു​ട​ക്കും. തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ൾ അ​ട​ങ്ങു​ന്ന റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു മാ​സ​ങ്ങ​ളാ​യി​ട്ടും അ​ത് ന​ട​പ്പി​ലാ​ക്കാ​ത്ത​തി​നെ​തി​രെ​യും അ​ന​ധി​കൃ​ത സ്ഥ​ലം മാ​റ്റം അ​വ​സാ​ന​പ്പി​ക്ക​ണ​മെ​ന്നും ദി​വ​സ വേ​ത​ന​ക്കാ​രെ കാഷ്വ​ൽ തൊ​ഴി​ലാ​ളി​ക​ളാ​ക്ക​ണ​മെ​ന്നും ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​ര​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ണ്ണ​റ വേ​ണു അ​റി​യി​ച്ചു.

ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി അ​ഡ്മി​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ ഡി​പ്ലോ​മ ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി അ​ഡ്മി​ഷ​ന്‍ നാ​ളെ വ​ട്ടി​യൂ​ര്‍​കാ​വ് സെ​ന്‍​ട്ര​ല്‍ പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ല്‍ ന​ട​ക്കും. ഐ​ടി​ഐ പാ​സാ​യ​വ​ര്‍​ക്ക് രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ല്‍ 10.30 വ​രെ, പ്ല​സ്ടു/​വി​എ​ച്ച്എ​സ്ഇ പാ​സാ​യ, ധീ​വ​ര, കു​ടു​മ്പി, കു​ശ​വ​ന്‍, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട എ​ല്ലാ​വ​ര്‍​ക്കും രാ​വി​ലെ 11.00ന്, ​സ്റ്റേ​റ്റ് റാ​ങ്ക് 5000 വ​രെ​യു​ള്ള​വ​ര്‍​ക്ക് 11.15, ടെ​ക്സ്റ്റൈ​ല്‍ ടെ​ക്നോ​ള​ജി പ​ഠി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള എ​ല്ലാ വി​ഭാ​ഗ​ക്കാ​ര്‍​ക്കും 3.15, സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് കോ​ള​ജി​ല്‍ പ​ഠി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള എ​ല്ലാ​വ​ര്‍​ക്കും 3.30 എ​ന്നി​ങ്ങ​നെ​യാ​ണ് അ​ഡ്മി​ഷ​ന്‍ സ​മ​യം. വി​വ​ര​ങ്ങ​ള്‍​ക്ക് 0471 2360391