ഓ​ട്ടോ ഡ്രൈ​വ​റു​ടെ മ​ര​ണം: മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ
Friday, August 19, 2022 12:06 AM IST
കാ​ട്ടാ​ക്ക​ട: ബാ​റി​ൽ വ​ച്ചു​ണ്ടാ​യ കൈ​യേ​റ്റ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ ബാ​ല​രാ​മ​പു​രം പോലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബാ​ല​രാ​മ​പു​ര​ത്തെ ബാ​റി​ന്‍റെ മാ​നേ​ജ​രാ​യി​രു​ന്ന കു​മാ​ര​പു​രം മോ​സ്ക് ലെ​യ്ൻ ശ്രീ ​ച​ക്ര​ത്തി​ൽ അ​നി​ൽ കു​മാ​ർ(41), അ​മ​ര​വി​ള ചെ​ങ്ക​ൽ ഊ​ട്ടു​വി​ള റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ സ​ന്തോ​ഷ് കു​മാ​ർ(50), ഊ​രൂട്ട​മ്പ​ലം കാ​ര​ണം​കോ​ട് എ​സ്ബി സ​ദ​ന​ത്തി​ൽ സു​കു​മാ​ര​ൻ(60) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ർ​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബാ​ല​രാ​മ​പു​രം തേ​മ്പാ​മു​ട്ടം കോ​ത്ത​ച്ച​ൻ​വി​ളാ​ക​ത്ത് തോ​ട്ടി​ൻ​ക​ര​യ്ക്ക് സ​മീ​പം ബൈ​ജു(45) മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് മ​രി​ച്ച​ത്.

എ​സ്എ​ന്‍​ഡി​പി യോ​ഗം
പ​താ​ക ദി​നം ആ​ച​രി​ച്ചു

വെ​ള്ള​റ​ട: എ​സ്എ​ന്‍​ഡി​പി യോ​ഗം 4678 -ാം ന​മ്പ​ര്‍ കു​ന്ന​ത്തു​കാ​ല്‍ ശാ​ഖ​യി​ല്‍ പതാ​ക ദി​നം ആ​ച​രി​ച്ചു. കു​ന്ന​ത്തു​കാ​ല്‍ ജം​ഗ്ഷ​നി​ലു​ള്ള​ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ ക്ഷേ​ത്ര​ത്തി​ല്‍ രാ​വി​ലെ ന​ട​ന്ന ഐ​ശ്വ​ര്യ​പൂ​ജ​യ്ക്കും ദീ​പാ​രാ​ധ​ന​യ്ക്കും ശേ​ഷ​മാ​ണ് പ​താ​ക ദി​നാ​ച​ര​ണം ന​ട​ന്ന​ത്. ശാ​ഖാ ചെ​യ​ര്‍​മാ​ന്‍ എം. ​വി​ദ്യാ​ധ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ശാ​ഖാ ക​ണ്‍​വീ​ന​ര്‍ കു​ന്ന​ത്തു​കാ​ല്‍ മ​ണി​ക​ണ്ഠ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി. വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഗോ​പി​നാ​ഥ് അ​ര​മ​ന​ശേ​രി, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ രാ​ജേ​ഷ് ചെ​മ്പ​ക​ശേ​രി, വി. ​സു​ഭാ​ഷ്, സു​കു, ശ​ശീ​ന്ദ്ര​ന്‍ കു​ങ്കു​മ​ശേ​രി, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.