ആ​ലം​കോ​ട് എ​ൽ​പി​എ​സി​ൽ ക​ർ​ഷ​ക ദി​നാചരണം
Friday, August 19, 2022 12:06 AM IST
ആ​റ്റി​ങ്ങ​ൽ: ആ​ലം​കോ​ട് എ​ൽ​പി​എ​സി​ലെ കു​ട്ടി​ക​ൾ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ക​ർ​ഷ​ക ദി​ന​മാ​ചാ​രി​ച്ചു. ക​ർ​ഷ​ക ദി​ന​ത്തി​ൽ കു​ട്ടി​ക​ൾ ക​രി​ങ്ങോ​ട്ടു​കാ​വി​ന് സ​മീ​പ​മു​ള്ള വ​യ​ലും കൃ​ഷി​സ്ഥ​ല​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു. സ്ഥ​ല​ത്തെ ക​ർ​ഷ​ക​നാ​യ മേ​വ​ർ​ക്ക​ൽ അ​യ്യ​പ്പ​നു​മാ​യി സം​വ​ദി​ച്ചു. കാ​ർ​ഷി​ക​വൃ​ത്തി തൊ​ഴി​ലാ​യി സ്വീ​ക​രി​ച്ച​തി​ന്‍റെ ഗു​ണ​ങ്ങ​ളെ കു​റി​ച്ചും വി​ഷ ര​ഹി​ത പ​ച്ച​ക്ക​റി​യു​ടെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ചും വി​വി​ധ കൃ​ഷി രീ​തി​ക​ളെ കു​റി​ച്ചും അ​ദ്ദേ​ഹം കൂ​ട്ടി​ക​ളോ​ട് സം​സാ​രി​ച്ചു. എ​സ്എം​സി ചെ​യ​ർ​മാ​ൻ പൊ​ന്നാ​ട ചാ​ർ​ത്തി ആ​ദ​രി​ച്ചു. കൃ​ഷി​ഭ​വ​നി​ൽ നി​ന്ന് ല​ഭി​ച്ച തൈ​ക​ൾ ന​ടു​ക​യും വി​ത്ത് ബോം​ബ് നി​ർ​മാ​ണ​വും വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. കാ​ർ​ഷി​ക​വൃ​ത്തി​യു​ടെ പ്രാ​ധാ​ന്യ​വും അ​ന്നം ത​രു​ന്ന ക​ർ​ഷ​ക​നെ ആ​ദ​രി​ക്കേ​ണ്ട​താ​ണെ​ന്നും കു​ട്ടി​ക​ൾ മ​ന​സി​ലാ​ക്കി. പ്ര​ഥ​മാ​ധ്യാ​പി​ക റീ​ജാ സ​ത്യ​ൻ അ​ധ്യാ​പ​ക​രാ​യ ഷം​ന, വി​ജി​ത, എ​സ്എം​സി ചെ​യ​ർ​മാ​ൻ നാ​സിം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.