ഗാനമേളയ്ക്കിടെ സംഘർഷം: പതിനൊന്നുപേർ അറസ്റ്റിൽ
Friday, April 19, 2019 12:04 AM IST
വി​ഴി​ഞ്ഞം: ഗാ​ന​മേ​ള​യ്ക്കി​ടെ ന​ട​ന്ന കൂ​ട്ട​ത്ത​ല്ല് നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ച്ച പോ​ലീ​സു​കാ​രെ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച കേ​സി​ൽ പ​തി​നൊ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ഴി​ഞ്ഞം മു​ല്ലൂ​ർ ഭ​ദ്ര​കാ​ളി ദേ​വി ക്ഷേ​ത്ര​ത്തി​ലെ ഗാ​ന​മേ​ള​ക്കി​ടെ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ എ​ട്ടു പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ അ​ൻ​പ​തോ​ളം പേ​ർ​ക്കെ​തി​രെ വി​ഴി​ഞ്ഞം പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഘ​ർ​ഷ​ത്തി​ൽ പോ​ലീ​സ് ജീ​പ്പ് അ​ക്ര​മി സം​ഘം അ​ടി​ച്ച് ത​ക​ർ​ത്തു.
എ​എ​സ്ഐ രാ​ജ​ൻ, സി​പി​ഒ​മാ​രാ​യ കൃ​ഷ്ണ​കു​മാ​ർ ,മ​നോ​ജ്, അ​ജി​കു​മാ​ർ, സ​ന്തോ​ഷ്, സു​ധീ​ർ, ര​തീ​ഷ്, ഹോം ​ഗാ​ർ​ഡ് മി​ൽ​ക്കി​സ ബേ​ക്ക് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ വി​ഴി​ഞ്ഞം മു​ല്ലൂ​ർ ഭ​ദ്ര​കാ​ളി ദേ​വി ക്ഷേ​ത്ര​ത്തി​ലെ ഗാ​ന​മേ​ള​ക്കി​ടെ​യാ​ണ് സം​ഘ​ർ​ഷം.
ഗാ​ന​മേ​ള ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​രു സം​ഘം യു​വാ​ക്ക​ൾ സ്ത്രീ​ക​ൾ ഇ​രി​ക്കു​ന്ന സ്ഥ​ലം കൈ​യേ​റി ഡാ​ൻ​സ് ക​ളി​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴി​തെ​ളി​ച്ച​ത്. ഇ​ത് ത​ട​യാ​നെ​ത്തി​യ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന്പോ​ലീ​സു​കാ​രെ സം​ഘം കൈ​യേ​റ്റം ചെ​യ്തു.​ഇ​തി​നി​ട​യി​ൽ വി​വ​ര​മ​റി​ഞ്ഞ് വി​ഴി​ഞ്ഞം സ്റ്റേ​ഷ​നി​ൽ നി​ന്ന് കൂ​ടു​ത​ൽ പോ​ലീ​സെ​ത്തി പ്ര​ശ്ന​ക്കാ​ര​നാ​യ ചി​ല​രെ​പി​ടി​കൂ​ടി ജീ​പ്പി​ൽ ക​യ​റ്റാ​ൻ ശ്ര​മം ന​ട​ത്തി.​
ഇ​തു ത​ട​യാ​ൻ സം​ഘ​ടി​ച്ചെ​ത്തി​യ​വ​ർ രാ​വി​ലെ പൊ​ങ്കാ​ല​യ​ർ​പ്പി​ച്ച ശേ​ഷം ഒ​തു​ക്കി​യി​ട്ടി​രു​ന്ന ക​ല്ലു​ക​ൾ കൊ​ണ്ട് പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ചു.​ത​ല​ക്കും മു​തു​കി​ലും പ​രി​ക്കേ​റ്റ ഏ​ഴു പേ​രെ വി​ഴി​ഞ്ഞം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും തോ​ളെ​ല്ല് ത​ക​ർ​ന്ന ഒ​രാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.
സം​ഘ​ർ​ഷം നി​യ​ന്ത്രി​ക്കാ​ൻ ക്യാ​മ്പി​ൽ നി​ന്നും കൂ​ടു​ത​ൽ പോ​ലീ​സ് എ​ത്തി ചെ​റി​യ തോ​തി​ൽ ലാ​ത്തി​വീ​ശി​യാ​ണ് സംഘർഷ ത്തിന് അ​യ​വ് വ​രു​ത്തി​യ​ത് .
കൂ​ടു​ത​ൽ പേ​രെ ഉ​ട​ൻ അ​റ​സ്റ്റു ചെ​യ്യു​മെ​ന്നും​വി​ഴി​ഞ്ഞം പോ​ലീ​സ് അ​റി​യി​ച്ചു.​മു​ല്ലു​ർ സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ഷ്, അ​ഗ​സ്റ്റി​ൻ, ജി​ത്തു, ശ്രീ​രാ​ഗ്, വൈ​ശാ​ഖ്, അ​രു​ൺ, വി​പി​ൻ, അ​നീ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.