ബ​സ് സ്കൂട്ടറിലിടിച്ച് യുവതി മ​രി​ച്ചു‍
Sunday, April 21, 2019 3:58 AM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് വാ​ളി​കോ​ട് പ​ത്താം​ക​ല്ലി​നു സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യുവതി‍ മ​രി​ച്ചു. ഒപ്പമുണ്ടായിരുന്ന അ​മ്മ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍. ക​ല്ല​റ കു​റു​മ്പ​യം ക​ന്യാ​രു​കു​ഴി ആ​ശാ​ഭ​വ​നി​ല്‍ ച​രി​ത്രാ വി​ജ​യ​ന്‍ (18)ആ​ണ് മ​രി​ച്ച​ത്.

ഒ​രേ​ദി​ശ​യി​ല്‍ വ​രി​ക​യാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ത​മ്മി​ലി​ടി​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. എ​ന്‍​ട്ര​ന്‍​സ് കോ​ച്ചിം​ഗി​ന് അ​മ്മ ആ​ശാ​വി​ജ​യ​നോ​ടൊ​പ്പം പോ​വു​ക​യാ​യി​രു​ന്നു ച​രി​ത്ര. തെ​ങ്കാ​ശി​പാ​ത​യി​ല്‍ പ​ത്താം​ക​ല്ല് പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പം വ്യാ​ഴാ​ഴ്ച​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സ്‌​കൂ​ട്ട​റി​ല്‍ പി​ന്നി​ലെ സീ​റ്റി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ആ​ശ​യെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വി​തു​ര ഡി​പ്പോ​യി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​മാ​യ യാ​ത്ര​യാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് പ​റ​യു​ന്നു. റോ​ഡി​ല്‍ ത​ല​യി​ടി​ച്ചു​വീ​ണ പെ​ണ്‍​കു​ട്ടി​യു​ടെ ത​ല​യി​ല്‍ ബ​സി​ന്‍റെ പി​ന്‍​വ​ശ​ത്തെ ട​യ​ര്‍ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു എ​ന്ന് ബ​സ് യാ​ത്രി​ക​ര്‍ പ​റ​യു​ന്നു. അ​ച്ഛ​ന്‍ വി​ജ​യ​ന്‍ പൂ​ന​യി​ല്‍ സ്വ​കാ​ര്യ ഫാ​ക്ട​റി ജീ​വ​ന​ക്കാ​ര​നാ​ണ്.