അ​ന​ന്തു ഗ​ിരീ​ഷ് കൊ​ല​പാ​ത​കം: എ​ട്ടു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
Sunday, May 26, 2019 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന​യി​ൽ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ എ​ട്ടു പ്ര​തി​ക​ളു​ടെ ജാ​മ്യ അ​പേ​ക്ഷ ത​ള്ളി.
ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. പ്ര​തി​ക​ൾ ന​ട​ത്തി​യ​ത് അ​തീ​വ ഗൗ​ര​വ​മു​ള്ള കു​റ്റ​കൃ​ത്യ​മാ​ണെ​ന്ന നി​രീ​ക്ഷ​ണ​ത്തോ​ടെ​യാ​ണ് ജാ​മ്യ ഹ​ർ​ജി കോ​ട​തി നി​ര​സി​ച്ച​ത്.
ഹ​രി​ലാ​ൽ, കി​ര​ൺ​കൃ​ഷ്‍​ണ​ൻ, അ​നീ​ഷ്, അ​ഖി​ൽ, സു​മേ​ഷ്, അ​ഭി​ലാ​ഷ്, രാം ​കാ​ർ​ത്തി​ക്, വി​പി​ൻ രാ​ജ് എ​ന്നി​വ​രു​ടെ ജാ​മ്യ ഹ​ർ​ജി​ക​ളാ​ണ് ജി​ല്ലാ കോ​ട​തി ത​ള്ളി​യ​ത്. അ​ന​ന്തു ഗി​രീ​ഷി​നെ പ്ര​തി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൈ​മ​ന​ത്തി​നു സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് എ​ത്തി​ച്ചു അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കൊ​ഞ്ചി​റ​വി​ള ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ പ്ര​ധാ​ന പ്ര​തി​യു​ടെ സ​ഹോ​ദ​ര​നെ അ​ന​ന്തു​വി​ന്‍റെ സം​ഘം മ​ർ​ദി​ച്ച​തി​ലു​ള്ള വി​രോ​ധം മൂ​ലം ആ​സൂ​ത്ര​ണം ചെ​യ്ത കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്.